നന്മയുടെ സ്‌നേഹവിരുന്നൊരുക്കി ചുമട്ട് തൊഴിലാളികള്‍; നബിദിനത്തില്‍ അധ്വാനത്തിന്റെ ഒരു പങ്ക് അശരണര്‍ക്ക് നല്‍കി ഇവര്‍ മാതൃകയായി

TVM-CHUMATTU1കരുനാഗപ്പള്ളി:തങ്ങളുടെ അധ്വാനത്തിന്റെ പങ്ക്  അശരണര്‍ക്ക് പകുത്ത്‌നല്‍കി ചുമട്ട് തൊഴിലാളികള്‍ സംഘടിപ്പിച്ച നബിദിനാഘോഷം വേറിട്ട കാഴ്ചയായി.തലമുകളില്‍ ജിവിത ഭാരം പേറുമ്പോഴും സഹജീവികള്‍ക്കായി ഇവര്‍ ഒരുക്കിയത് പ്രവാചകന്‍ കാട്ടിയ സ്‌നേഹത്തിന്റെയും സമഭാവനയുടേയും സന്ദേശം.കരുനാഗപ്പള്ളി മാര്‍ക്കറ്റിലെ ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു വിന്റെ നേതൃത്വത്തിലാണ് വേറിട്ട നബിദിനാഘോഷം നടത്തിയത്.താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ രോഗം കൊണ്ട് വിഷമിക്കുന്നവര്‍ക്കുള്ള സഹായം ചടങ്ങില്‍ വിതരണം ചെയ്തു.

തങ്ങള്‍ക്കൊപ്പം കുടുംബം പോറ്റാന്‍ ജോലി ചെയ്യുകയും പിന്നീട് രോഗത്തിന് അടിമയായി ബുദ്ധിമുട്ട് നേരിടുന്ന യാക്കൂബ് എന്ന സഹപ്രവര്‍ത്തകനും ഇവരുടെ സഹായഹസ്തം എത്തി.ആഘോഷത്തോടനുബന്ധിച്ച് അഞ്ഞൂറോളം പേര്‍ക്കുള്ള ഭക്ഷണവും ഒരുക്കി നല്കി.കരുനാഗപ്പള്ളി മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സിപിഎം ഏരിയാസെക്രട്ടറിയും യൂണിയന്‍ സെക്രട്ടറിയുമായ പി.കെ.ബാലചന്ദ്രന്‍ സഹായങ്ങള്‍ വിതരണം ചെയ്തു.

യോഗത്തില്‍ റഫീഖ് അധ്യക്ഷതവഹിച്ചു.യൂണിയന്‍ പ്രസിഡന്റ് കെ.എസ്.ഷെറഫുദ്ദീന്‍ മുസലിയാര്‍, നഗരസഭ കൗണ്‍സിലര്‍ സി.വിജയന്‍പിള്ള,മുരളീധരന്‍പിള്ള,സജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുമയുടെ സന്ദേശവുമായി യൂണിയന്‍ തൊഴിലാളികള്‍ വേറിട്ട നബിദിനാഘോഷം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം മുതലാണ്.വരും വര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് സഹായം നല്‍കുമെന്നും തൊഴിലാളികള്‍ പറയുന്നു.

Related posts