നാളെ മുതൽ നാടകപ്പെരുമഴ; സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​രം നാ​ളെ തു​ട​ങ്ങും

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സാം​സ്കാ​രി​ക​ത​ല​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ പ​ത്തു​നാ​ൾ നാ​ട​ക​പ്പെ​രു​മ​ഴ!! സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​രം നാ​ളെ മു​ത​ൽ 11 വ​രെ തൃ​ശൂ​ർ കെ.​ടി മു​ഹ​മ്മ​ദ് സ്മാ​ര​ക തി​യേ​റ്റ​റി​ൽ ന​ട​ക്കും. പ​ത്തു നാ​ട​ക​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്. സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ൽ കൊ​ല്ലം ആ​വി​ഷ്കാ​ര​യു​ടെ അ​ക്ഷ​ര​ങ്ങ​ൾ എ​ന്ന നാ​ട​ക​മാ​ണ് ആ​ദ്യം ആ​സ്വാ​ദ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

ഓ​ച്ചി​റ നാ​ട​ക​രം​ഗ​ത്തി​ന്‍റെ ഇ​വ​ൻ നാ​യി​ക, അ​ന്പ​ല​പ്പു​ഴ സാ​ര​ഥി​യു​ടെ ക​പ​ട​ലോ​ക​ത്തെ ശ​രി​ക​ൾ, കാ​യം​കു​ളം സ​പ​ര്യ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ദൈ​വ​ത്തി​ന്‍റെ പു​സ്ത​കം, കോ​ഴി​ക്കോ​ട് ന​വ​ചേ​ത​ന തി​യേ​റ്റ​ർ ഗ്രൂ​പ്പി​ന്‍റെ ന​യാ​പൈ​സ, കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ​യു​ടെ നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വി​ത​യാ​ത്ര, കൊ​ര​ട്ടി ര​ജ​പു​ത്ര​യു​ടെ പ​കി​ട, കേ​ര​ള പീ​പ്പി​ൾ​സ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ മ​ഹാ​ക​വി കാ​ളി​ദാ​സ​ൻ, തൃ​ശൂ​ർ സ​ദ്ഗ​മ​യ​യു​ടെ യ​ന്ത്ര​മ​നു​ഷ്യ​ൻ, അ​ന്പ​ല​പ്പു​ഴ അ​ക്ഷ​ര​ജ്വാ​ല​യു​ടെ വേ​റി​ട്ട കാ​ഴ്ച​ക​ൾ എ​ന്നീ നാ​ട​ക​ങ്ങ​ൾ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ അ​ര​ങ്ങി​ലെ​ത്തും.

ദി​വ​സ​വും വൈ​കീ​ട്ട് ആ​റി​നാ​ണ് നാ​ട​കം തു​ട​ങ്ങു​ക.നാ​ട​ക​മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കീ​ട്ട് 5.30 ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ക്കും. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​പി.​എ.​സി ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Related posts