നെ​യ്മ​ര്‍ വി​ല്പ​ന​യ്ക്ക്?

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍ നെ​യ്മ​റെ വി​ല്‍ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യി ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. 2017ല്‍ ​ലോ​ക റി​ക്കാ​ര്‍ഡ് തു​ക​യ്ക്കാ​ണ് നെ​യ്മ​റെ പി​എ​സ്ജി ബാ​ഴ്‌​സ​ലോ​ണ​യി​ല്‍നി​ന്ന് സ്വ​ന്ത​മാ​ക്കി​യ​ത്.

പി​എ​സ്ജി​ക്കാ​യി 58 ക​ളി​യി​ല്‍ 51 ഗോ​ളു​മാ​യി ബ്ര​സീ​ലി​യ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ക​ള​ത്തി​ലും ക​ള​ത്തി​നു പു​റ​ത്തും നെ​യ്മ​റു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ തൃ​പ്തി കു​റ​വും പ​രി​ക്കേ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലു​മാ​ണ് നെ​യ്മ​റെ വി​ല്‍ക്കാ​ന്‍ ക്ല​ബ്ബി​നെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. നെ​യ്മ​ര്‍ സ​ഹ​ക​ളി​ക്കാ​രു​മാ​യി സ്വ​ര​ച്ചേ​ര്‍ച്ച​യി​ലല്ലെ​ന്ന വാ​ര്‍ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

നെ​യ്മ​റെ സ്വ​ന്ത​മാ​ക്കാ​ൻ റ​യ​ല്‍ മാ​ഡ്രി​ഡി​നും ബാ​ഴ്‌​സ​ലോ​ണ​യ്ക്കും താ​ത്പ​ര്യ​മു​ണ്ട്. ക്ല​ബ്ബി​ലെ വ​ലി​യ താ​ര​ങ്ങ​ളു​ടെ അ​ഹ​ങ്കാ​രം ക്ല​ബ് വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് പി​എ​സ്ജി ചെ​യ​ര്‍മാ​നും സി​ഇ​ഒ​യു​മാ​യ നാ​സ​ര്‍ അ​ല്‍ ഖ​ലൈ​ഫി പ​റ​ഞ്ഞു. യൂ​റോ​പ്യ​ന്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ക്ല​ബ് മി​ക​വ് പു​റ​ത്തെ​ടു​ക്കാ​ത്ത​തി​ല്‍ നെ​യ്മ​റി​ന് പി​എ​സ്ജി​യോ​ട് അ​തൃ​പ്തി​യു​ണ്ടെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ളു​മു​ണ്ട്.

Related posts