Set us Home Page

ഏ​ത് ക്യാ​പ്റ്റ​ന് ഇ​ത്ര കൂ​ളാ​യി നി​ല്‍ക്കാ​ന്‍ ക​ഴി​യും! പാ​ക്കി​സ്ഥാ​ൻ ക്യാ​പ്റ്റ​ന്‍ സ​ര്‍ഫ​റാ​സി​ന്‍റെ കോട്ടുവായെ പ​രി​ഹ​സി​ച്ച് ട്രോ​ളു​ക​ള്‍

മാ​ഞ്ച​സ്റ്റ​ര്‍: പാ​ക്കി​സ്ഥാ​ൻ ക്യാ​പ്റ്റ​ന്‍ സ​ര്‍ഫ​റാ​സ് അ​ഹ​മ്മ​ദി​നെ പ​രി​ഹ​സി​ച്ചു​ള്ള ട്രോ​ളു​ക​ള്‍. മ​ത്സ​ര​ത്തി​ന്‍റെ നി​ര്‍ണാ​യ​ക സ​മ​യ​ത്ത് വി​ക്ക​റ്റ് കീ​പ്പ​ര്‍ കൂ​ടി​യാ​യ സ​ര്‍ഫ​റാ​സ് കോ​ട്ടു​വാ ഇ​ട്ട​താ​ണ് ട്രോ​ളു​ക​ളി​ല്‍ നി​റ​യു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഇ​ന്നി​ങ്‌​സ് 46.4 ഓ​വ​റാ​യ​പ്പോ​ള്‍ മ​ഴ പെ​യ്തി​രു​ന്നു. തു​ട​ര്‍ന്ന് അ​ര മ​ണി​ക്കൂ​ര്‍ മ​ത്സ​രം നി​ര്‍ത്തിവ​ച്ചു.

പി​ന്നീ​ട് ക​ളി വീ​ണ്ടും തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പാ​ക് ക്യാ​പ്റ്റ​ന്‍ കോ​ട്ടു​വാ ഇ​ട്ട​ത്. ഇ​ന്ത്യ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് പോ​കു​മ്പോ​ള്‍ അ​ത് എ​ങ്ങ​നെ മ​റി​ക​ട​ക്കു​മെ​ന്ന ചി​ന്ത​യി​ല്ലാ​തെ ഏ​ത് ക്യാ​പ്റ്റ​ന് ഇ​ത്ര കൂ​ളാ​യി നി​ല്‍ക്കാ​ന്‍ ക​ഴി​യും എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. സ​ര്‍ഫ​റാ​സി​നെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു ഈ ​ക​മ​ന്‍റ്.

നേ​ര​ത്തെ ടോ​സ് നേ​ടി​യി​ട്ടും ഫീ​ല്‍ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് സ​ര്‍ഫ​റാ​സി​നെ വി​മ​ര്‍ശി​ച്ച് മു​ന്‍ താ​രം ഷൊ​യെ​ബ് അ​ക്ത​റ​ട​ക്ക​മു​ള്ള​വ​ര്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ട്രോ​ളു​ക​ള്‍. ക്യാ​പ്റ്റ​ന്‍ ത​ന്നെ ഇ​ങ്ങ​നെ മ​ടി​യ​നാ​ണെ​ങ്കി​ല്‍ ക​ളി​ക്കാ​രു​ടെ കാ​ര്യം എ​ന്താ​കു​മെ​ന്നും ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS