ന​ന്ദി ഹി​ൽ​സി​ലും പ്ര​വേ​ശ​ന​നി​ര​ക്ക് ഉ​യ​ർ​ത്തി; പു​തു​ക്കി​യ  നി​ര​ക്കു​ക​ൾ ഇങ്ങനെ…

ബം​ഗ​ളൂ​രു: ലാ​ൽ​ബാ​ഗി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ന​ന്ദി ഹി​ൽ​സി​ലും പ്ര​വേ​ശ​ന​നി​ര​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഫീ​യും ഉ​യ​ർ​ത്തി. ജി​എ​സ്ടി ആ​ണ് നി​ര​ക്ക് വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. പ്ര​വേ​ശ​ന നി​ര​ക്ക് പ​ത്തു രൂ​പ​യി​ൽ നി​ന്ന് 20 ആ​യി ഇ​ര​ട്ടി​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഫീ 20 ​രൂ​പ​യി​ൽ നി​ന്ന് 30 ആ​യും കാ​റു​ക​ൾ​ക്ക് 100 രൂ​പ​യി​ൽ നി​ന്ന് 125 രൂ​പ​യാ​യും ഉ​യ​ർ​ത്തി.

പു​തു​ക്കി​യ ചാ​ർ​ജ് പി​രി​ക്കു​ന്ന​തി​ന് ക​രാ​റു​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ‌ വ​കു​പ്പ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. നി​ര​ക്ക് വ​ർ​ധ​ന പ​ത്തു​ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ളെ ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ മ​ല​മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് നി​ര​ക്ക് വ​ർ​ധ​ന​യെ​ന്ന് ന​ന്ദി ഹി​ൽ​സ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എ​ൻ. ര​മേ​ഷ് അ​റി​യി​ച്ചു. മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ൾ പ​ദ്ധ​തി​യി​ടു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​റ്റ​റി വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും വാ​ട​ക​യ്ക്ക് സൈ​ക്കി​ൾ ന​ല്കു​ന്ന പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തു​ക്കി​യ  നി​ര​ക്കു​ക​ൾ

മു​തി​ർ​ന്ന​വ​ർ/12 വ​യ​സി​നു
മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ: 20 രൂ​പ
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ: 30 രൂ​പ
കാ​ർ (4+1 സീ​റ്റ്) ക​വാ​ട​ത്തി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ: 125 രൂ​പ
കാ​ർ (4+1 സീ​റ്റ്) മ​ല​മു​ക​ളി​ൽ
പാ​ർ​ക്ക് ചെ​യ്യാ​ൻ: 175 രൂ​പ
കാ​ർ (5+1 സീ​റ്റ്) ക​വാ​ട​ത്തി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ: 150 രൂ​പ
കാ​ർ (5+1 സീ​റ്റ്) മ​ല​മു​ക​ളി​ൽ
പാ​ർ​ക്ക് ചെ​യ്യാ​ൻ : 175 രൂ​പ
ഓ​ട്ടോ​റി​ക്ഷ ക​വാ​ട​ത്തി​നു
മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ: 70 രൂ​പ
ഓ​ട്ടോ​റി​ക്ഷ മ​ല​മു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ : 80 രൂ​പ

Related posts