ത​ല​ശേ​രി​യി​ൽ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ ക​ട​ൽ​പ്പാ​ലം കാ​ണാ​നെ​ത്തി​യ പ​തി​നാ​ലു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 40 കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ല്ലു​മ്മ​ക്കാ​യ തൊ​ഴി​ലാ​ളി​യാ​യ ച​ക്യ​ത്ത് മൂ​ക്ക് ബ​ദ​രി ഹൗ​സി​ൽ റ​ഷീ​ദി​നെ (40) യാ​ണ് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം.​അ​നി​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​ൽ​പ്പാ​ല​ത്തി​ലെ​ത്തി​യ കു​ട്ടി​യെ പ്ര​തി സ്നേ​ഹം ഭാ​വി​ച്ചും ഭ​ക്ഷ​ണം വാ​ങ്ങി കൊ​ടു​ത്തും പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ച് സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ര​ക്ഷി​താ​ക്ക​ൾ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ന​ൽ​കി​യ മൊ​ഴി​യു​ടെ​യും പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. പ്ര​തി​യെ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts