നാ​നി നാ​യ​ക​നാ​കു​ന്ന ദ് ​പാ​ര​ഡൈ​സ്; ടീ​സ​ർ

തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം നാ​നി​യെ നാ​യ​ക​നാ​ക്കി ശ്രീ​കാ​ന്ത് ഒ​ഡേ​ല സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ‘ദ് ​പാ​ര​ഡൈ​സ്’ ടീ​സ​ർ പു​റ​ത്ത്. ഒ​രു മി​നി​റ്റും 42 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ഒ​രു മാ​സ്സ് ടീ​സ​ർ ആ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. 2026 സെ​പ്റ്റം​ബ​ർ 24 ന് ​ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും. ദ​സ​റ എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​ന് ശേ​ഷം നാ​നി- ശ്രീ​കാ​ന്ത് ഒ​ഡേ​ല ടീം ​ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ദ​സ​റ​യു​ടെ നി​ർ​മാ​താ​വാ​യ സു​ധാ​ക​ർ ചെ​റു​കു​റി​യാ​ണ്. ശ്രീ​ല​ക്ഷ്മി വെ​ങ്ക​ടേ​ശ്വ​ര സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ണ് അ​ദ്ദേ​ഹം ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

ജ​ദാ​ൽ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി, ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ മാ​സ് അ​വ​താ​ര​മാ​യാ​ണ് നാ​നി ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ വി​ല്ല​ൻ വേ​ഷം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് താ​രം രാ​ഘ​വ് ജൂ​യ​ലും വ്യ​ത്യ​സ്‌​ത​മാ​യ ഗം​ഭീ​ര ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. വി​ക്രം മാ​ലി​ക് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് രാ​ഘ​വ് ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. രാ​ഘ​വി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഗ്ലി​മ്പ്സ് വി​ഡി​യോ​യും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

കീ​ര്‍​ത്തി സു​രേ​ഷി​ന്‍റെ ഐ​റ്റം ഡാ​ൻ​സും ചി​ത്ര​ത്തി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ട്. നാ​നി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ റി​ലീ​സ് ആ​യാ​ണ് ‘ദ് ​പാ​ര​ഡൈ​സ്’ എ​ത്തു​ക. ആ​ഗോ​ള ത​ല​ത്തി​ൽ എ​ട്ട് ഭാ​ഷ​ക​ളി​ൽ ആ​ണ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ബം​ഗാ​ളി, ഇം​ഗ്ലീ​ഷ്, സ്പാ​നി​ഷ് ഭാ​ഷ​ക​ളി​ൽ ആ​ണ് ചി​ത്ര​മെ​ത്തു​ക.

ര​ച​ന, സം​വി​ധാ​നം ശ്രീ​കാ​ന്ത് ഒ​ഡേ​ല, നി​ർ​മാ​താ​വ് സു​ധാ​ക​ർ ചെ​റു​കു​റി, ബാ​ന​ർ എ​സ്എ​ൽ​വി സി​നി​മാ​സ്, ഛായാ​ഗ്ര​ഹ​ണം സി.​എ​ച്ച്. സാ​യ്, സം​ഗീ​തം അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ, എ​ഡി​റ്റി​ങ് ന​വീ​ൻ നൂ​ലി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ അ​വി​നാ​ഷ് കൊ​ല്ല, ഓ​ഡി​യോ സ​രി​ഗ​മ മ്യൂ​സി​ക്, മാ​ർ​ക്ക​റ്റി​ങ് ഫ​സ്റ്റ് ഷോ, ​പി​ആ​ർ​ഒ ശ​ബ​രി.

Related posts

Leave a Comment