പേ​ടി​ക്ക​ണ്ട, ബ​ഹി​രാ​കാ​ശ കൂ​ട്ടി​യി​ടി​ക​ൾ ത​ട​യാം! നാ​സ​യു​ടെ ത്രി​ല്ല​ർ ദൗ​ത്യം വി​ജ​യം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഭാ​വി​യി​ൽ ഭൂ​മി​ക്കെ​തി​രാ​യ ബ​ഹി​രാ​കാ​ശ കൂ​ട്ടി​യി​ടി​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നാ​സ​യു​ടെ ത്രി​ല്ല​ർ ദൗ​ത്യം വി​ജ​യം.

നാ​സ​യു​ടെ ഡാ​ർ​ട്ട് അ​ഥ​വാ ‘ഡ​ബി​ൾ ആ​സ്റ്റ​റോ​യ്ഡ് റീ​ഡ​യ​റ​ക്‌​ഷ​ൻ ടെ​സ്റ്റ്’ പേ​ട​കം ഛിന്ന​ഗ്ര​ഹ​ത്തി​ൽ ഇ​ടി​ച്ച് ദി​ശ​മാ​റ്റി.

ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 4.44നാ​ണ് ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നാ​സ പു​റ​ത്തു​വി​ട്ടു.

ഭൂ​മി​യെ ല​ക്ഷ്യ​മാ​ക്കി വ​രു​ന്ന ഛിന്ന​ഗ്ര​ഹ​ങ്ങ​ളെ ഇ​ടി​ച്ച് വ​ഴി​തി​രി​ച്ചു​വി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​സ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് ഡാ​ർ​ട്ട്.

ഭൂ​മി​യി​ൽ​നി​ന്ന് ഏ​റ്റ​വും അ​ടു​ത്തു സ്ഥി​തി ചെ​യ്യു​ന്ന ഛിന്ന​ഗ്ര​ഹ​മാ​യ ഡി​ഡി​മോ​സി​നെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന ഡൈ​ഫോ​ർ​മോ​സ് എ​ന്ന മ​റ്റൊ​രു ചെ​റു ഛിന്ന​ഗ്ര​ഹ​ത്തി​ലാ​ണ് ‘ഡാ​ർ​ട്ട്’ ഇ​ടി​ച്ചി​റ​ക്കി​യ​ത്.

ഭൂ​മി​യി​ൽ​നി​ന്ന് 1.1 കോ​ടി കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഡൈ​ഫോ​ർ​മോ​സ് എ​ന്ന ഛിന്ന​ഗ്ര​ഹം. ‌‌

സെ​ക്ക​ൻ​ഡി​ൽ 6.6 കി​ലോ​മീ​റ്റ​ർ എ​ന്ന വേ​ഗ​ത്തി​ലാ​ണ് “ഡാ​ർ​ട്ട്’ ഡൈ​ഫോ​ർ​മോ​സി​നു​നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്. 612 കി​ലോ ഭാ​ര​വും ഒ​ന്ന​ര​മീ​റ്റ​ർ നീ​ള​വു​മാ​ണ് ഡാ​ർ​ട്ട് പേ​ട​ക​ത്തി​നു​ള്ള​ത്.

ഒ​രു ഫ്രി​ഡ്ജി​ന്‍റെ വ​ലി​പ്പ​മു​ള്ള ഡാ​ർ​ട്ടി​നെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത് സീ​നോ​ൺ ഊ​ർ​ജ​മാ​ണ്. ഡാ​ർ​ട്ടി​നൊ​പ്പ​മു​ള്ള ലി​സി​യ എ​ന്ന കാ​മ​റ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത്.

ഇ​ടി​ക്കു​ശേ​ഷം സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ നാ​സ ഇ​നി​യും കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നു​ണ്ട്.

ന​വം​ബ​ർ 24നാ​ണ് നാ​സ​യു​ടെ സ്പേ​സ് എ​ക്സ് റോ​ക്ക​റ്റി​ലേ​റി ‍ഡാ​ർ​ട്ട് യാ​ത്ര തു​ട​ങ്ങി​യ​ത്. 33 കോ​ടി യു​എ​സ് ഡോ​ള​റാ​ണ് (2,456 കോ​ടി രൂ​പ) ദൗ​ത്യ​ത്തി​ന്‍റെ ആ​കെ ചെ​ല​വ്.

Related posts

Leave a Comment