തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വികസന നേട്ടം ചര്‍ച്ചയാകാതിരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് അനാവശ്യ വിവാദമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയെ ഉദ്ഘാടന പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മരുമകനെയും ക്ഷണിക്കണമെന്നില്ല. മരുമകനെ കൂടി ക്ഷണിക്കേണ്ടതാണെന്ന അഭിപ്രായം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി ഒരാഴ്ചക്ക് മുന്‍പ് കേന്ദ്രസര്‍ക്കാരിനെ കത്തിലൂടെ അറിയിക്കണമായിരുന്നു.
എന്തുകൊണ്ട് അദ്ദേഹം കത്തയച്ചില്ല. അനാവശ്യ വിവാദം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കണൊ വേണ്ടയൊയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
