നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സ് രാ​ഷ്‌​ട്രീ​യ​കേ​ര​ള​ത്തി​ന്‍റെ ത​റ​വാ​ട്; മൂ​ല​വ​ട്ടം കാ​രു​ടെ ദി​വാ​ൻ ക​വ​ല​യ്ക്ക് പേ​ര് വ​ന്ന​വ​ഴി​യ​റി​യാം…

കോ​​ട്ട​​യം: രാ​​ഷ്‌​ട്രീ​യ ച​​ര്‍​ച്ച​​ക​​ള്‍​ക്കൊ​​ക്കെ എ​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്തും ആ​​തി​​ഥ്യം ഒ​​രു​​ക്കി​​യി​​രു​​ന്ന നാ​​ട്ട​​കം ഗ​​സ്റ്റ് ഹൗ​​സ് ഇ​​ക്കൊ​​ല്ലം ശാ​​ന്ത​​മാ​​ണ്. അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​കാ​​ന്‍ ര​​ണ്ടു​​ മാ​​സം കൂ​​ടി​​യെ​​ടു​​ക്കു​​ന്ന​​താ​​ണു കാ​​ര​​ണം. നൂ​​റു വ​​ര്‍​ഷ​​ത്തോ​​ളം പ​​ഴ​​ക്ക​​മു​​ള്ള ഈ ​​ഗ​​സ്റ്റ് ഹൗ​​സ് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്ത് രാ​ഷ്‌​ട്രീ​യ ച​​ര്‍​ച്ച​​ക​​ള്‍​ക്കെ​​ത്തു​​ന്ന നേ​​താ​​ക്ക​​ളു​​ടെ ച​​ര്‍​ച്ചാ​​കേ​​ന്ദ്ര​​വും താ​​മ​​സ​​സ്ഥ​​ല​​വു​​മാ​​യി​​രു​​ന്നു.

ആ​​ല​​പ്പു​​ഴ ക​​യ​​ര്‍ ഫാ​​ക്ട​​റി​​യു​​ടെ ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​യി എ​​ത്തി​​യ ഡി.​​എ​​ച്ച്. ഡേ​​വി എ​​ന്ന വി​ദേ​ശിയാണ് ജോ​​ലി​​യി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ച​​പ്പോ​​ള്‍ 1928ല്‍ കൊ​​ടൂ​​രാ​​റി​​ന​​ടു​​ത്ത് മ​​ണി​​പ്പു​​ഴ മു​​പ്പാ​​യി​​ക്കാ​​ട് എ​​ട്ട​​ര ഏ​​ക്ക​​ര്‍ സ്ഥ​​ലം വാ​​ങ്ങി ബം​​ഗ്ലാ​​വ് പ​​ണി​​യു​​ന്ന​​ത്. ര​​ണ്ടു സ്യൂ​​ട്ട് മു​​റി​​ക​​ള​​ട​​ക്കം എ​​ട്ട് മു​​റി​​ക​​ളാ​​ണ് ബം​​ഗ്ലാ​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. വൈ​​ദ്യു​​തി​​യി​​ല്ലാ​​തി​​രു​​ന്ന അ​​ക്കാ​​ല​​ത്ത് ഇം​​ഗ്ല​​ണ്ടി​​ല്‍​നി​​ന്ന് ജ​​ന​​റേ​​റ്റ​​ര്‍ എ​​ത്തി​​ച്ച​​തും അ​​തി​​ല്‍​നി​​ന്നു​​ള്ള വെ​​ളി​​ച്ച​​വു​​മൊ​​ക്കെ നാ​​ട്ടു​​കാ​​ര്‍​ക്ക് അ​​ത്ഭു​​ത​​മാ​​യി​​രു​​ന്നു. നി​​ല​​വി​​ല്‍ സം​​സ്ഥാ​​ന വി​​നോ​​ദ​​സ​​ഞ്ചാ​​ര വ​​കു​​പ്പി​​നു കീ​​ഴി​​ലാ​​ണ് ഗ​​സ്റ്റ് ഹൗ​​സ്.

രാ​ഷ്‌​ട്ര​പ​​തി​​മാ​​ര്‍, ഗ​​വ​​ര്‍​ണ​​ര്‍​മാ​​ര്‍, മു​​ഖ്യ​​മ​​ന്ത്രി​​മാ​​ര്‍, മ​​റ്റു രാ​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ളൊ​​ക്കെ കോ​​ട്ട​​യ​​ത്ത് സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നെ​​ത്തു​​മ്പോ​​ള്‍ താ​​മ​​സ​​ത്തി​​നു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ഇ​​ട​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് ഭ​​ര​​ണ​​കാ​​ല​​ത്ത് സോ​​ണി​​യാ ഗാ​​ന്ധി​​യും ഇ​​വി​​ടെ എ​​ത്തി​​യി​​രു​​ന്നു. മു​​ന്‍ രാ​ഷ്‌​ട്ര​​പ​​തി​​മാ​​രാ​​യ ഡോ. ​​എ.​​പി.​​ജെ. അ​​ബ്ദു​​ള്‍ ക​​ലാം, കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍, ഇ​​പ്പോ​​ഴ​​ത്തെ ഉ​​പ​​രാ​ഷ്‌​ട്ര​പ​​തി സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ന്‍, ഗ​​വ​​ര്‍​ണ​​ര്‍​മാ​​രാ​​യി​​രു​​ന്ന സി.​​വി. ആ​​ന്ദ​​ബോ​​സ്, പി.​​എ​​സ്. ശ്രീ​​ധ​​ര​​ന്‍ പി​​ള്ള എ​​ന്നി​​വ​​രൊ​​ക്കെ കോ​​ട്ട​​യ​​ത്തെ​​ത്തു​​മ്പോ​​ള്‍ താ​​മ​​സി​​ക്കു​​ന്ന​​തും നാ​​ട്ട​​ക​​ത്തെ ഗ​​സ്റ്റ് ഹൗ​​സി​​ലാ​​ണ്.

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും താ​​മ​​സ​​ത്തി​​നാ​​യി പ​​ല​​ത​​വ​​ണ എ​​ത്തി​​യി​​ട്ടു​​ണ്ട്. ഉ​​മ്മ​​ന്‍ ചാ​​ണ്ടി പ്ര​​തി​​പ​​ക്ഷ നേ​​താ​​വും മു​​ഖ്യ​​മ​​ന്ത്രി​​യു​​മൊ​​ക്കെ​​യാ​​യി​​രു​​ന്ന കാ​​ല​​ത്ത് ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ല്‍ എ​​ത്തി ഗ​​സ്റ്റ് ഹൗ​​സി​​ല്‍ ത​​ങ്ങി പു​​ല​​ര്‍​ച്ചെ പു​​തു​​പ്പ​​ള്ളി പ​​ള്ളി​​യി​​ല്‍ പോ​​യി​​രു​​ന്ന​​ത് പ​​തി​​വാ​​യി​​രു​​ന്നു. കെ.​​എം. മാ​​ണി​​യും ടി.​​എം. ജേ​​ക്ക​​ബും പി.​​ജെ. ജോ​​സ​​ഫും ആ​​ര്‍. ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള​​യു​​മൊ​​ക്കെ​​യാ​​യി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ തു​​ട​​ക്കം, വ​​ള​​ര്‍​ച്ച, പി​​ള​​ര്‍​പ്പ് തു​​ട​​ങ്ങി​​യ ച​​ര്‍​ച്ച​​ക​​ള്‍​ക്കും ഗ​​സ്റ്റ് ഹൗ​​സ് പ​​ല​​ത​​വ​​ണ വേ​​ദി​​യാ​​യി.

ഏ​​റ്റ​​വും മി​​ക​​ച്ച ഗാ​​ര്‍​ഡ​​നു​​ള്ള ഗ​​സ്റ്റ് ഹൗ​​സാ​​ണെ​​ന്ന​​തും ഇ​​വി​​ടത്തെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ആ​​ല​​പ്പു​​ഴ​​യി​​ല്‍​നി​​ന്നും കി​​ട്ടു​​ന്ന ഫ്ര​​ഷ് ക​​രി​​മീ​​നാ​​ണ് ഇ​​വി​​ടത്തെ കാ​​ന്‍റീ​​നി​​ലെ പ്ര​​ധാ​​ന വി​​ഭ​​വം. അ​​തി​​ഥി​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ഭ​​ക്ഷ​​ണം ഉ​​ണ്ടാ​​ക്കി ന​​ല്‍​കും. ശ്രീ​​ ചി​​ത്തി​​ര തി​​രു​​നാ​​ള്‍ മ​​ഹാ​​രാ​​ജാ​​വ് ഡേ​വി ​സാ​​യി​​പ്പി​ന്‍റെ അ​​തി​​ഥി​​യാ​​യി വ​​ര്‍​ഷ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ ഇ​​വി​​ടെ എ​​ത്തി​​യി​​രു​​ന്നു.

തി​​രു​​വി​​താം​​കൂ​​ര്‍ ദി​​വാ​​നാ​​യി​​രു​​ന്ന സ​​ര്‍ സി.​​പി. രാ​​മ​​സ്വാ​​മി അ​​യ്യ​​രും ഇ​​വി​​ടു​​ത്തെ സ​​ന്ദ​​ര്‍​ശ​​ക​​നാ​​യി​​രു​​ന്നു. അ​​ങ്ങ​​നെ​​യാ​​ണ് ഗ​​സ്റ്റ് ഹൗ​​സ് ഇ​​രി​​ക്കു​​ന്ന ക​​വ​​ല​​യ്ക്ക് ദി​​വാ​​ന്‍​ക​​വ​​ല എ​​ന്ന പേ​​ര് വ​​ന്ന​​ത്. 2028ല്‍ 100 ​​വ​​ര്‍​ഷം പൂ​​ര്‍​ത്തി​​യാ​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് ഗ​​സ്റ്റ് ഹൗ​​സ്. അ​​റ്റ​​കു​​റ്റ​പ്പ​​ണി​​ക​​ള്‍​ക്കു​​ശേ​​ഷം അ​​ടു​​ത്ത മാ​​സം ഗ​​സ്റ്റ് ഹൗ​​സ് തു​​റ​​ക്കും.

Related posts

Leave a Comment