ഹൈദരാബാദ്: സംശയത്തെത്തുടർന്ന് തെലുങ്കാനയിലെ സനത്നഗറിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ് . ഫത്തേനഗറിലെ ഒരു ഫ്ലാറ്റിൽ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു നരേഷ്. (40) ആണ് ഭാര്യ രേണുകയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതേ ഫ്ലാറ്റിൽ തന്നെയാണ് ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഇയാൾ താമസിച്ചിരുന്നത്.
കഴിഞ്ഞ നാല് ദിവസമായി രേണുക അജ്ഞാതരായ ആളുകളുമായി ഫോണിൽ സംസാരിക്കുന്നതായി സംശയിച്ച് ദന്പതികൾ തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ചെവ്വാഴ്ച രാവിലെയും ഇതേ വിഷയത്തെ ചൊല്ലി ഇരുവരും വഴക്കുണ്ടാവുകയും കോപാകുലനായ നരേഷ് കത്തി ഉപയോഗിച്ച് രേണുകയുടെ കഴുത്തറക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
