വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;  വാഗ്ദാനത്തിൽ നിന്നും പിൻമാറിയത് ചോദ്യം ചെയ്ത   കാ​മു​കി​യെ വ​ഴി​യി​ൽ​വ​ച്ച് ആ​ക്ര​മി​ച്ച  യുവാവ്;  യുവതിയുടെ പരാതിയിൽ കാമുകൻ അറസ്റ്റിൽ 


ചെ​റാ​യി: ലൈം​ഗീ​ക പീ​ഡ​ന​ത്തെ എതിർത്ത കാ​മു​കി​യെ വ​ഴി​യി​ൽ​വ​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ്യ​ന്പി​ള്ളി സ്വ​ദേ​ശി ശ​ബ​രി കൃ​ഷ്ണ​യാ​ണ് (26) അ​റ​സ്റ്റി​ലാ​യ​ത്.

ബ​ലാ​ത്സം​ഗ​ത്തി​നും ആ​ക്ര​മ​ത്തി​നും കേ​സെ​ടു​ത്ത​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ 21 കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​യ്യ​ന്പി​ള്ളി​യി​ൽ വ​ച്ചാ​ണ് പ്ര​തി​യാ​യ കാ​മു​ക​ൻ പ​രാ​തി​ക്കാ​രി​യാ​യ കാ​മു​കി​യു​ടെ ത​ല​യി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പ​ച്ച​ത്. സം​ഭ​വ​ത്തി​നി​ടെ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി കാ​മു​ക​നെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​ക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ല​കു​റി പീ​ഡി​പ്പി​ച്ച പ്ര​തി പി​ന്നീ​ട് വാ​ഗ്ദാ​നം ലം​ഘി​ക്കു​ക​യും പ​ര​സ്പ​രം വ​ഴ​ക്ക​ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ വീ​ണ്ടും പീ​ഡ​ന​ത്തി​നു മു​തി​ർ​ന്നെ​ങ്കി​ലും യു​വ​തി സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് കാ​ര്യ​ങ്ങ​ൾ പ്ര​തി​യു​ടെ വീ​ട്ടി​ൽ അ​റി​യി​ക്കാ​ൻ യു​വ​തി എ​ത്തി​യ സ​മ​ത്താ​ണ് വ​ഴി​യി​ൽ​വ​ച്ച് പ്ര​തി ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related posts