മ​ക്ക​ളെ കാ​ണു​മ്പോള്‍ ക​ണ്ണ് നി​റ​യു​ന്നു…! ന​ന്ദി അ​റി​യി​ച്ച് വി​ഘ്നേ​ഷി​ന്‍റെ കു​റി​പ്പ്…

ചെ​ന്നൈ: പു​തു​വ​ത്സ​ര​ത്തി​ൽ മ​ക്ക​ൾ​ക്കും ഭാ​ര്യ​യും ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റു​മാ​യ ന​യ​ൻ​താ​ര​യ്ക്കു​മൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​ച്ചു തെ​ന്നി​ന്ത്യ​ൻ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ വി​ഘ്നേ​ഷ് ശി​വ​ൻ.

2022 സ​മ്മാ​നി​ച്ച സ​ന്തോ​ഷ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച് കൊ​ണ്ടു​ള്ള കു​റി​പ്പു​മു​ണ്ട്.

കു​റ​പ്പി​ൽ​നി​ന്ന് – ‘‘എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വ​ർ​ഷ​മാ​യി​രു​ന്നു 2022. പ്രാ​യ​മാ​കു​മ്പോ​ൾ എ​ന്‍റെ ജീ​വി​ത​ത്തി​ൽ സം​തൃ​പ്തി​യും സ​ന്തോ​ഷ​വും തോ​ന്നു​ന്ന മി​ക്ക ഓ​ർ​മ​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലു​ള്ള​താ​കും.

എ​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ണ​യ​ത്തെ വി​വാ​ഹം ക​ഴി​ച്ചു. എ​ന്‍റെ ത​ങ്കം ന​യ​ൻ​താ​ര… ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ നി​മി​ഷ​ത്തി​ൽ ഇ​തി​ഹാ​സ​ങ്ങ​ളും സൂ​പ്പ​ർ താ​ര​ങ്ങ​ളും നി​റ​ഞ്ഞ ഒ​ത്തി​രി നി​മി​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ച്ചു.

എ​ന്‍റെ കു​ടും​ബ​ത്തി​നും ഒ​രു സ്വ​പ്ന​തു​ല്യ​മാ​യ വ​ർ​ഷ​മാ​യി​രു​ന്നു ഇ​ത്. ഞ​ങ്ങ​ൾ ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളാ​ൽ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടു. ഞാ​ൻ കാ​ണു​മ്പോ​ഴെ​ല്ലാം…

ഞാ​ൻ അ​വ​രു​ടെ അ​ടു​ത്തേ​ക്ക് പോ​കു​മ്പോ​ഴെ​ല്ലാം എ​ന്‍റെ ക​ണ്ണ് ന​ന​യാ​റു​ണ്ട്. എ​ന്‍റെ ക​ണ്ണു​ക​ളി​ൽ​നി​ന്നു​ള്ള ക​ണ്ണു​നീ​ർ എ​ന്‍റെ ചു​ണ്ടു​ക​ൾ​ക്ക് മു​മ്പേ അ​വ​രെ തൊ​ടു​ന്നു.

ഒ​രു​പാ​ട് അ​നു​ഗ്ര​ഹീ​ത​നാ​യി എ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു. ന​ന്ദി ദൈ​വ​മേ…’’. തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ പ്രി​യ താ​ര​ദ​മ്പ​തി​ക​ളാ​ണ് വി​ഘ്നേ​ഷ് ശി​വ​നും ന​ടി ന​യ​ൻ​താ​ര​യും.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ ജൂ​ണി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. വാ​ട​ക​ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​ർ​ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ ജ​നി​ച്ച​ത്.

Related posts

Leave a Comment