ഇടയ്ക്ക് നസ്രിയ എന്റെ അടുത്തു വന്ന് ചോദിച്ചു…എടോ തനിക്ക് എന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ! തന്നെ ഞെട്ടിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ്…

മലയാളികളുടെ പ്രിയ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിംഗിനിടയിലാണ് ഫഹദും നസ്രിയയും പ്രണയബദ്ധരാകുന്നതും പിന്നീട് വിവാഹിതരായതും.

പ്രണയകാലത്തെക്കുറിച്ച് ഫഹദ് ഒരഭിമുഖത്തില്‍ സംസാരിച്ചതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഫഹദിന്റെ വാക്കുകള്‍ ഇങ്ങനെ…’ബാംഗ്ലൂര്‍ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു.’

വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന നസ്രിയ. അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലൂടെയാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഫഹദ് നായകനായ ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഇതിനിടയില്‍ ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തെലുങ്കിലും അരങ്ങേറി. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ നാനിയാണ്.

Related posts

Leave a Comment