ഈ ചി​ട്ടി​യി​ല്‍ ചേ​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ലാ​ഭം ! തുക നേരിട്ടും ഗൂഗിൽ പേയിലും; ആ​ഷ്‌​ന തട്ടിയെടുത്തത് ലക്ഷങ്ങള്‍

തി​രു​വ​ല്ല: സ്വ​ന്ത​മാ​യി ചി​ട്ടി ന​ട​ത്തി ആ​ളെ ചേ​ര്‍​ത്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​തി​ന് അ​റ​സ്റ്റി​ലാ​യ യു​വ​തി​യു​മാ​യ ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തും.​

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന പു​ത്തൂ​ര്‍​പ്പ​ള്ളി കു​ള​ത്തു​മ്മാ​ട്ടി​ല്‍ സി​ദ്ദി​ഖി​ന്റെ ഭാ​ര്യ ആ​ഷ്‌​ന(36) യെ​യാ​ണ് തി​രു​വ​ല്ല പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ലക്ഷങ്ങൾ തട്ടിയെടുത്തു

തി​രു​വ​ല്ല കാ​വും​ഭാ​ഗം അ​ഞ്ച​ല്‍​ക്കു​റ്റി കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു​സ​മീ​പം പ​ടി​ഞ്ഞാ​റേ പീ​ടി​ക​യി​ല്‍ വീ​ട്ടി​ല്‍ അ​ച്ച​ന്‍​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ലോ​ലി​ത​യു​ടെ പ​രാ​തി​പ്ര​കാ​രം എ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ആ​ഷ്ന ന​ട​ത്തി​വ​ന്ന ചി​ട്ടി​യി​ല്‍ ചേ​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ലാ​ഭം നേ​ടി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ക്കു​കൊ​ടു​ത്ത ശേ​ഷം പ​ല ത​വ​ണ​യാ​യി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

നേരിട്ടും ഗൂഗിൽ പേയിലും

2020 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ 20000 രൂ​പ വീ​തം നേ​രി​ട്ട് കൈ​പ്പ​റ്റു​ക​യും ഏ​പ്രി​ല്‍ 24 മു​ത​ല്‍ 2021 ഡി​സം​ബ​ര്‍ 25 വ​രെ 20 ത​വ​ണ​ക​ളാ​യി ലോ​ലി​ത​യു​ടെ മ​ക​ളു​ടെ കാ​വും​ഭാ​ഗം ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഗൂ​ഗിള്‍ പേ ​വ​ഴി, ച​ങ്ങ​നാ​ശേ​രി കാ​ന​റാ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നാ​ലു ല​ക്ഷം രൂ​പ ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​ണം കൈ​മാ​റി​യ​തി​ന്‍റെ രേ​ഖ​ക​ള്‍ ബാ​ങ്കി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചു. ആ​ഷ്‌​ന​യു​ടെ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് പ​ണ​മി​ട​പാ​ടു​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

സ​മാ​ന​മാ​യ ത​ട്ടി​പ്പ് പ്ര​തി ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് എ​സ്ഐ നി​ത്യാ സ​ത്യ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment