നീ വിരൂപയാ..! ഇ​രു​ണ്ട​നി​റ​ത്തെ പ​രി​ഹ​സി​ച്ചു, ഭ​ര്‍​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്ന് ജ​ന​നേ​ന്ദ്രിയം മു​റി​ച്ചു​മാ​റ്റി; നാട്ടുകാരുടെ മുമ്പില്‍ യുവതിയുടെ തന്ത്രം പാളി

ദു​ർ​ഗ് (ച​ത്തീ​സ്ഗ​ഡ്): ഇ​രു​ണ്ട​നി​റ​ത്തെ​ക്കു​റി​ച്ച് നി​ര​ന്ത​രം പ​രി​ഹ​സി​ച്ചി​രു​ന്ന ഭ​ര്‍​ത്താ​വി​നെ യു​വ​തി കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്ന് ജ​ന​നേ​ന്ദ്രിയം മു​റി​ച്ചു​മാ​റ്റി.

ഭ​ര്‍​ത്താ​വ് അ​ന​ന്ത് സൊ​ന്‍​വാ​നി​യെ (40) കൊ​ല​പ്പെ​ടു​ത്തി​യ​തി​നു സം​ഗീ​ത സൊ​ന്‍​വാ​നി അ​റ​സ്റ്റി​ലാ​യി. ച​ത്തീ​സ്ഗ​ഡി​ലെ അ​മ​ലേ​ശ്വ​ര്‍ ഗ്രാ​മ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

മു​പ്പ​തു​കാ​രി​യാ​യ യു​വ​തി​ക്ക് ക​റു​ത്ത നി​റ​മാ​യ​തി​നാ​ല്‍ വി​രൂ​പ​യെ​ന്നു ഭ​ര്‍​ത്താ​വ് നി​ര​ന്ത​രം വി​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നി​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ല്‍ നി​ര​ന്ത​രം വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യും വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് സം​ഗീ​ത കോ​ടാ​ലി​കൊ​ണ്ട് അ​ന​ന്തി​നെ വെ​ട്ടു​ക​യു​മാ​യി​രു​ന്നു.

അ​ന​ന്ത് ത​ല്‍​ക്ഷ​ണം മ​രി​ച്ചു. തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം സം​ഗീ​ത അ​റു​ത്തു​മാ​റ്റി. ത​ന്‍റെ ഭ​ര്‍​ത്താ​വി​നെ ആ​രോ കൊ​ന്നു​വെ​ന്ന് പി​റ്റേ​ന്ന് രാ​വി​ലെ യു​വ​തി നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ അ​വ​ര്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ന്തി​ന്‍റെ ആ​ദ്യ​ഭാ​ര്യ മ​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് സം​ഗീ​ത​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

Related posts

Leave a Comment