ബോംബേറ് കേസ്; ആർഎസ്എസ് പ്രവർത്തകനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും

നെ​ടു​മ​ങ്ങാ​ട്: പോ​ലീ​സ് സ്റ്റേ​ഷ​ന് നേരെ ബോ​ബെ​റി​ഞ്ഞ ആ​ർഎ​സ്എ​സ് ജില്ലാ പ്ര​ചാ​ര​ക് പ്ര​വീ​ണി​നാ​യി പോലീസ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​. പ്ര​വീ​ണി​നെ പി​ടികൂ​ടാ​നാ​യി പോലീസ് ഉടൻ ലുക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഡിജിപി കൈക്കൊ​ള്ളു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ്ര​വീ​ണി​നെ പോ​ലീ​സ് സ്റ്റേ​ഷന് മു​ന്നി​ൽ എ​ത്തി​ച്ച​തി​ൽ പ​ങ്കു​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്ന സ​ഹോ​ദ​ര​ൻ വി​ഷ്ണു​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വരികയാണ്. ഇതിനിടെ ബോം​ബേറ് കേസിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക​രി​പ്പൂ​ര് മേ​ലാം​കോ​ട് ദീ​പ ഭ​വ​നി​ൽ നി​ഷാ​ന്ത് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബിജെപി ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു സിപിഎം ഇ​ന്ന് കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ സം​ഘ​ടി​പ്പിചി​ട്ടു​ണ്ട്. അതേസമയം പോ​ലീ​സ് ന​ട​പ​ടി ഏ​കപ​ക്ഷീ​യ​മാ​ണെ​ന്ന്‌ ബി​ജെപി ​ആ​രോ​പി​ച്ചു. തങ്ങളുടെ പാ​ർ​ട്ടി ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ലും ബിജെപി ​കൗ​സി​ല​ർ​മാ​രു​ടെ വീ​ട് ത​ക​ർ​ത്ത​ സംഭവത്തിലും ഒ​രു പ്ര​തി​യെപ്പോലും പി​ടി​കൂ​ടാ​ത്ത​തു രാ​ഷ്‌ട്രീയ സ​മ്മ​ർ​ദം കൊ​ണ്ടാ​ണെ​ന്നാണ് ബിജെപിയുടെ ആരോപണം.

ഹ​ര്‍​ത്താ​ല്‍ ദി​നം മു​ത​ല്‍ മൂ​ന്നു ദി​വ​സം നെ​ടു​മ​ങ്ങാ​ട്ട് തു​ട​ര്‍​ച്ച​യാ​യി നീ​ണ്ട അ​ക്ര​മ പ​ര​മ്പ​ര​ക​ളി​ല്‍ ഇ​തു​വ​രെ 48 പേ​ര്‍ അ​റ​സ്റ്റി​ലാ​യിട്ടുണ്ട്. ​ഇ​തി​ല്‍ പ്ര​മു​ഖ നേ​താ​ക്ക​ന്‍​മാ​രും ഉ​ള്‍​പ്പെ​ടും. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന് സൂ​ച​ന.

നെ​ടു​മ​ങ്ങാ​ട്, വ​ലി​യ​മ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ലനി​ന്ന നി​രോ​ധ​നാ​ജ്ഞ ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ച്ചു. നി​ല​വി​ലെ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​നം പ​രി​ഗ​ണി​ച്ച് നി​രോ​ധ​നാ​ജ്ഞ മൂ​ന്നു ദി​വ​സ​ത്തേ​യ്ക്കു കൂ​ടി നീട്ടാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.

നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ സിസിടിവി ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ണ്ട​യാ​ള്‍ ആ​ര്‍​എ​സ്എ​സ് ജില്ലാ പ്രചാരക് നൂ​റ​നാ​ട് സ്വ​ദേ​ശി പ്ര​വീ​ണ്‍ ആ​ണെ​ന്ന് പോ​ലീ​സ് സ്ഥിരീ​ക​രി​ച്ചിരുന്നു. ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ബിജെപി, സിപിഎം സം​ഘ​ര്‍​ഷം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്റ്റേ​ഷ​നു മു​ന്നി​ലേ​യ്ക്ക് ര​ണ്ടു തവണ ബോം​ബെ​റി​ഞ്ഞ​ത്.

Related posts