തി​രു​വി​ല്വാ​മ​ല​യി​ൽ തെ​രു​വു​നാ​യ്ശ​ല്യം രൂ​ക്ഷ​മാ​യി; രാവിലെ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥ; പ്രതിഷേധിച്ച് നാട്ടുകാർ

തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല​യി​ൽ തെ​രു​വു​നാ​യ്ശ​ല്യം രൂ​ക്ഷ​മാ​യി. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ പോ​ലും തെ​രു​വു നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. തി​രു​വി​ല്വാ​മ​ല മ​ട​പ്പു​ള്ളി​ക്ക​ളം പ​രി​സ​രം, ബ​സ് സ്റ്റാ​ൻ​ഡ് ആ​ശു​പ​ത്രി​പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും തെ​രു​വു നാ​യ്ക്ക​ൾ ക​റ​ങ്ങി​ന​ട​ക്കു​ക​യാ​ണ്.

കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളും വ​രാ​ന്ത​ക​ളും റോ​ഡു​ക​ളു​മാ​ണ് ഇ​വ​യു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും ഭ​യ​ന്നാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. വ​യോ​ധി​ക​ർ മാ​ത്ര​മു​ള്ള വീ​ടു​ക​ളി​ൽ ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് തെ​രു​വു​നാ​യ്ക്ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ക​ടി​ച്ച് പ​രി​ക്കേ​ല്പി​ച്ചി​രു​ന്നു. റോ​ഡി​നു കു​റു​കെ ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment