പകയും വിദ്വേഷവും തീര്‍ക്കാന്‍ തല്ല് കൂടാനും പരസ്പരം വെട്ടാനുമുള്ള സ്ഥലം; ഉത്സവ പറമ്പുകളില്‍ നിന്ന് കുടുംബങ്ങള്‍ അകലന്നു: നെടുമുടി വേണു

ക​രു​നാ​ഗ​പ്പ​ള്ളി : സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ കൂ​ട്ട​ത്തോ​ടെ എ​ത്തി​യി​രു​ന്ന ഉ​ത്സ​വ പ​റ​മ്പു​ക​ളി​ൽ നി​ന്ന് കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് അ​ക​ലു​ക​യാ​ണെ​ന്ന് ച​ല​ച്ചി​ത്ര ന​ട​ൻ നെ​ടു​മു​ടി വേ​ണു പ​റ​ഞ്ഞു.​
ക​രു​നാ​ഗ​പ്പ​ള്ളി വ്യാ​സാ ക​ഥ​ക​ളി ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​പ​ര​മാ​യ പ​ക​യും വി​ദ്വേ​ഷ​വും തീ​ർ​ക്കാ​ൻ ത​ല്ല് കൂ​ടാ​നും പ​ര​സ്പ​രം വെ​ട്ടാ​നും ഉ​ത്സ​വ പ​റ​മ്പു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തോ​ടെ രാത്രി ഒ​ൻ​പ​തിന് ശേ​ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ത്സ​വ പ​റ​മ്പു​ക​ളെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രി​ക​യാ​ണ്.​

പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ ക​ഥ​ക​ളി​യെ അ​റി​യാ​ൻ ക​ട​ന്നു വ​രു​ന്ന​ത് ന​ല്ല ല​ക്ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ന്നേ​റ്റി ധ​ന്വ​ന്ത​രി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ്യാ​സാ ക​ഥ​ക​ളി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​ടി ആ​ർ ശ​ങ്ക​ര​പ്പി​ള്ള അ​ധ്യക്ഷ​നാ​യി.

വി ​രാ​ജ​ശേ​ഖ​ര​നു​ണ്ണി​ത്താ​ൻ മുഖ്യപ്രഭാഷണം നടത്തി. ​മു​തി​ർ​ന്ന ക​ഥ​ക​ളി ക​ലാ​കാ​ര​ൻ​മാ​രെ​യും ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രെ​യും ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​ആ​ദ​രി​ച്ചു.​ എ​സ് ശ്രീ​നി​വാ​സ​ൻ, ഡോ. ​പി വേ​ണു​ഗോ​പാ​ൽ, ക​ള​ർ​കോ​ട് മു​ര​ളി, ര​വി മൈ​നാ​ഗ​പ്പ​ള്ളി, ഡോ.​ശ്രീ​കു​മാ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ശാ​ലി​നി രാ​ജീ​വ് ആ​ർ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്രസംഗി​ച്ചു. തു​ട​ർ​ന്ന് പ്ര​മു​ഖ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ന്ന ന​ള​ച​രി​തം ര​ണ്ടാം ദി​വ​സം ക​ഥ​ക​ളി​യും അ​ര​ങ്ങേ​റി.

Related posts