ഏ​നാ​മാ​വ് പു​ഴ​യി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി! യു​വ​തി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത് ഇന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ

ഏ​നാ​മാ​വ്: റെ​ഗു​ലേ​റ്റ​റി​നു സ​മീ​പം പു​ഴ​യി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

വെ​ങ്കി​ട​ങ്ങ് ത​ണ്ട​ഴി​പാ​ടം പൊ​തു​ശ്മ​ശാ​ന​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ആ​രി വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ ഭാ​ര്യ നി​ജി​ഷ (20)യാ​ണ് മ​രി​ച്ച​ത്.

ഇന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് യു​വ​തി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. പാ​വ​റ​ട്ടി പോ​ലീ​സും, അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും പു​ല​ർ​ച്ചെ മു​ത​ൽ അ​ന്യേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

പി​ന്നീ​ട് പ​ത്ത​ര​യോ​ടെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ 22നാ​ണ് താ​നാ​പാ​ടം പ​ത്യാ​ല സു​രേ​ഷി​ന്‍റെ മ​ക​ൾ നി​ജി​ഷ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്.

ഗു​രു​വാ​യൂ​ർ സി.​ഐ, എം.​കെ.​ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്ക് മാ​റ്റും.

Related posts

Leave a Comment