ആറുവർഷത്തെ പ്രണയം സഫലമാകുന്നു;  നയൻതാര-വിഘ്നേഷ് ശിവൻ വി​വാ​ഹം സി​നി​മാ സ്റ്റൈ​ലി​ൽ; സം​വി​ധാ​നം ഗൗ​തം മേ​നോ​ൻ


തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​രാ​യ പ്ര​ണ​യ​ജോ​ഡി​ക​ളാ​ണ് ന​യ​ൻ‌​താ​ര​യും വി​ഘ്നേ​ഷ് ശി​വ​നും. ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ഇ​രു​വ​രു​ടെ​യും വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തകൃതിയായി ന​ട​ക്കു​ക​യാ​ണ്.

ഇ​പ്പോ​ഴി​താ ഇ​രു​വ​രും ഒ​രു സി​നി​മാ സ്റ്റൈ​ലിലുള്ള വി​വാ​ഹ​ത്തിന് ഒരു​ങ്ങു​ക​യാ​ണെ​ന്നു​ള​ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പുറത്തു വ​രു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ഗൗ​തം മേ​നോ​ൻ ആ​യി​രി​ക്കും വി​വാ​ഹ ച​ട​ങ്ങു​ക​ൾ സി​നി​മാ സ്റ്റൈ​ലി​ൽ സം​വി​ധാ​നം ചെ​യ്യു​ക എ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

വി​വാ​ഹം സ്ട്രീം ​ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഒ​രു സ്വ​കാ​ര്യ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ന് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. റി​ക്കാ​ർ​ഡ് തു​ക​യ്ക്കാ​ണ് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്.

നാ​ളെ​യാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം. മ​ഹാ​ബ​ലി​പു​ര​ത്തെ ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലി​ല്‍ ഹി​ന്ദു ആ​ചാ​ര​പ്ര​കാ​ര​മാ​യി​രി​ക്കും വി​വാ​ഹം ന​ട​ക്കു​ക.

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ- രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍​ക്കാ​യി ഇ​തേ വേ​ദി​യി​ല്‍ ഇ​ന്ന് റി​സ​പ്ഷ​നും ഉ​ണ്ടാ​യി​രി​ക്കും. ര​ജ​നി​കാ​ന്ത്, ക​മ​ല്‍ ഹാ​സ​ന്‍, വി​ജ​യ്, അ​ജി​ത്ത്, സൂ​ര്യ, കാ​ര്‍​ത്തി, ശി​വ​കാ​ര്‍​ത്തി​യേ​ക​ന്‍, വി​ജ​യ് സേ​തു​പ​തി തു​ട​ങ്ങി മു​പ്പ​തി​ല​ധി​കം താ​ര​ങ്ങ​ള്‍​ക്ക് ഇ​തി​നോ​ട​കം ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണ് ഇ​രു​വ​രും. ക​ഴി​ഞ്ഞ വ​ര്‍​ഷം വി​വാ​ഹ നി​ശ്ച​യ​വും ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment