പൂ​രം ഇ​നി കാ​ണാ​ൻ ഇ​രി​ക്കു​ന്ന​തേ​യു​ള്ളൂ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വെ​റും സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട് മാ​ത്രം; കെ. ​രാ​ജ​ന്‍

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടാ​ണെ​ന്നും പൂ​രം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കെ.​രാ​ജ​ൻ. എം​പി സു​രേ​ഷ് ഗോ​പി അ​ടൂ​ർ പ്ര​കാ​ശ് എ​ന്നി​വ​രേ​യും കെ. ​രാ​ജ​ന്‍ വി​മ​ർ​ശി​ച്ചു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫി​ന്‍റെ ന​യ​മ​ല്ലെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടൂ​ർ പ്ര​കാ​ശ് യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​ണ്. അ​തി​നാ​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​താ​ണ് യു​ഡി​എ​ഫ് നി​ല​പാ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

താ​മ​സി​ക്കു​ന്ന ഇ​ട​ത്ത് വോ​ട്ട് ചെ​യ്യു​ക എ​ന്ന​ത് മ​നു​ഷ്യ​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ കാ​ര്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ൾ മ​ത്സ​രി​ക്കു​ന്ന സ്ഥ​ല​ത്ത് വോ​ട്ട് ചേ​ർ​ക്കു​ക. അ​തി​നു​ശേ​ഷം അ​വി​ടെ നി​ന്നും വോ​ട്ട് മാ​റ്റു​ക എ​ന്ന​താ​ണ് തൃ​ശൂ​രി​ലെ എം​പി ചെ​യ്യു​ന്ന​ത്. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം എ​വി​ടെ വോ​ട്ട് ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം, ര​ണ്ടാം ഘ​ട്ട പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം പോ​ളിം​ഗ് 40.09 ശ​ത​മാ​ന​മാ​യി. ഏ​റ്റ​വും കൂ‌​ടു​ത​ൽ പോ​ളിം​ഗ് മ​ല​പ്പു​റ​ത്തും (42.02 %) കു​റ​വ് ക​ണ്ണൂ​രി​ലു​മാ​ണ് (38.73%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment