നീ​ർ​നാ​യ ആ​ക്ര​മ​ണം ഭ​യ​ന്ന് ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പ​റ്റാ​ത്തസ്ഥിതി; ​അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ നീ​ർ​നാ​യ ആ​ക്ര​മ​ണം രൂ​ക്ഷം. ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ത്തി​നി​ടെ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യു​ടെ ഇ​രു ക​ര​ക​ളി​ലു​മു​ള്ള മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ര്‍, ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നാ​ന്നൂ​റി​ല​ധി​കം പേ​ര്‍​ക്കാ​ണ് നീ​ര്‍​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

നീ​ര്‍​നാ​യ ഭീ​തി മൂ​ലം പു​ഴ​യോ​ട് ജ​ന​ങ്ങ​ള്‍ അ​ക​ലു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ല്‍ കു​ളി​ക്കാ​നെ​ത്തു​ന്ന​വ​രും മീ​ന്‍ പി​ടി​ക്കാ​നെ​ത്തു​ന്ന​വ​രും നാ​മാ​വ​ശേ​ഷ​മാ​യി​രി​ക്കു​ക​യാ​ണ്. നീ​ര്‍​നാ​യ​ക​ളു​ടെ ആ​വാ​സ മേ​ഖ​ല​ക​ള്‍ നി​രീ​ക്ഷി​ച്ച് പു​ഴ​യി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു​ണ്ടാ​കേ​ണ്ട​ത്. ഇ​തി​നാ​യി വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​ല​പ്പോ​ഴും ഒ​റ്റ​ക്ക് കാ​ണ​പ്പെ​ടു​ന്ന നീ​ര്‍​നാ​യ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് പു​ഴ​യോ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു.

വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ ഊ​ളി​യി​ട്ട് വ​രു​ന്ന​തി​നാ​ല്‍ ആ​ക്ര​മ​ണ​ത്തി​നെ​ത്തു​ന്ന​ത് കാ​ണാ​നാ​കി​ല്ലെ​ന്നും പ​രു​ക്കേ​റ്റ​വ​ര്‍ പ​റ​യു​ന്നു. ചെ​റി​യ കു​ട്ടി​ക​ളെ കാ​ലി​ല്‍ ക​ടി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി നീ​ർ​നാ​യ​ക​ളെ ഏ​ത് വി​ധേ​ന​യും ഒ​ഴി​പ്പി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

നീ​ർ​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​വാ​ത്ത​തി​ലും നാ​ട്ടു​കാ​രെ പു​ഴ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മാ​യി ഒ​രാ​ഴ്ച​മു​മ്പ് എ​ന്‍റെ സ്വ​ന്തം ഇ​രു​വ​ഞ്ഞി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട​ക്കു​ളി​യും സ​മൂ​ഹ​നീ​ന്ത​ലും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment