നി​മി​ഷ​ കൊലചെയ്യപ്പെട്ടിട്ട് ഒ​രാ​ണ്ട് ! മകളുടെ വേർപാടിൽ മനംനൊന്ത് ഇപ്പോഴും കുടുംബം; അ​മ്മ​യു​ടെ മ​നോ​നി​ല ഇ​പ്പോ​ഴും വി​ണ്ടെ​ടു​ത്തി​ട്ടി​ല്ല

കി​ഴ​ക്ക​മ്പ​ലം: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ മോ​ഷ്ടാ​വി​നാ​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട മ​ല​യി​ടം​തു​രു​ത്ത് അ​ന്തി​നാ​ട്ട് വീ​ട്ടി​ല്‍ ത​മ്പി​യു​ടെ മ​ക​ള്‍ നി​മി​ഷ (21)യു​ടെ ഓ​ര്‍​മ​ക​ള്‍​ക്ക് ഒ​രാ​ണ്ട്. ക​ഴി​ഞ്ഞ ജൂലൈ 30നാ​ണ് കേ​ര​ള​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മ​ക​ളു​ടെ വേ​ര്‍​പാ​ടി​ല്‍ ത​ക​ര്‍​ന്നു പോ​യ അ​മ്മ​യു​ടെ മ​നോ​നി​ല ഇ​പ്പോ​ഴും വി​ണ്ടെ​ടു​ത്തി​ട്ടി​ല്ല.

രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ അ​ന്തി​നാ​ട് ത​മ്പി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മ​റു​നാ​ട്ടു​കാ​ര​നാ​യ മോ​ഷ്ടാ​വ് മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ മ​ക​ള്‍ നി​മി​ഷ​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​കൊ​ണ്ട് കു​ത്തിക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​മ്പി​യും ഭാ​ര്യ ശ​ലോ​മി​യും ജോ​ലി​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ലെ​ത്തി​യ മോ​ഷ്ടാ​വ് അ​മ്മൂ​മ്മ മ​റി​യാ​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ടു​ക്ക​ള​യി​ല്‍ ക​റി​ക്ക​രി​ഞ്ഞു കൊ​ണ്ടി​രു​ന്ന നി​മി​ഷ ഓ​ടി​യെ​ത്തി മോ​ഷ്ടാ​വി​നെ ത​ട​ഞ്ഞു. എ​ന്നാ​ല്‍ മോ​ഷ്ടാ​വ് നി​മി​ഷ​യു​ടെ കൈ​യി​ലി​രു​ന്ന ക​ത്തി പി​ടി​ച്ചു​വാ​ങ്ങി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ഒ​ച്ച​കേ​ട്ട് സ​മീ​പ​ത്തു​ള്ള പി​തൃ​സ​ഹോ​ര​ന്‍ ഏ​ലി​യാ​സ് ഓ​ടി​യെ​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​വി​ന്‍റെ ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഏ​ലി​യാ​സി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ത​മ്പി​യു​ടെ ര​ണ്ട് പെ​ണ്‍​മ​ക്ക​ളി​ല്‍ മൂ​ത്ത​വ​ളാ​യി​രു​ന്നു നി​മി​ഷ. ബി​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു.

പ​ഠി​ക്കാ​ന്‍ മി​ടു​ക്കി​യാ​യി​രു​ന്ന നി​മി​ഷ​യെ സാ​മ്പ​ത്തി​ക പ​രാ​ധീന​ത​ക​ളാ​ല്‍ വ​ല​ഞ്ഞ ത​മ്പി വി​ദ്യാ​ഭ്യാ​സ വാ​യ്‌​പെ​ടു​ത്താ​ണ് പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. ലോ​ണെ​ടു​ത്ത് പ​ണി​ത വീ​ടി​ന്‍റെ ബാ​ധ്യ​ത​ക​ളും കു​ടും​ബ​ത്തെ ഏ​റെ വ​ല​ച്ചി​രു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​രു ജോ​ലി സ​മ്പാ​ദി​ച്ച് കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക പ​രാ​ധീന​ത​ക​ളി​ൽ നി​ന്നു ക​ര​ക​യ​റ്റ​ണ​മെ​ന്ന സ്വ​പ്‌​നം ബാ​ക്കി​വ​ച്ചാ​ണ് നി​മി​ഷ യാ​ത്ര​യാ​യ​ത്.

ഒ​രാ​ണ്ട് തി​ക​യു​മ്പോ​ള്‍ നി​മി​ഷ​യു​ടെ ചി​രി​മാ​ഞ്ഞ വീ​ട്ടി​ല്‍ അ​മ്മ ശ​ലോ​മി​യു​ടെ ക​ണ്ണു​ക​ള്‍ ഇ​നി​യും തോ​ര്‍​ന്നി​ട്ടി​ല്ല. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​നി​യൊ​രു ദു​ര​ന്ത​മാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കെ​ട്ടെ എ​ന്ന ചി​ന്ത​മാ​ത്ര​മേ നി​മി​ഷ​യു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് പ​ങ്കു​വയ്​ക്കാ​നു​ള്ളു.

Related posts