കു​ട​കി​ലെ മ​റ​വി​ൽ നി​ന്ന്… ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലെ മു​ഖ്യ​പ്ര​തി ഡോ. ​എം.​കെ. റാം ​കു​ട​കി​ൽ അ​റ​സ്റ്റി​ൽ; ക​ടു​ത്ത ബ​ല​പ്ര​യോ​ഗം വേ​ണ്ടി​വ​ന്നെ​ന്ന് പോ​ലീ​സ്

ക​ണ്ണൂ​ർ: ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഡോ. ​എം.​കെ. റാം ​പി​ടി​യി​ൽ. കു​ട​കി​ൽ നി​ന്നാ​ണ് ഡോ. ​റാ​മി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​ച്ചു.

സു​പ്രീം​കോ​ട​തി കൂ​ടെ മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി​യ​തോ​ടെ​യാ​ണ് റാം ​ഒ​ളി​വി​ൽ പോ​യ​ത്. ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​രി​ലും ചി​റ്റൂ​രി​ലു​മാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. നേ​ര​ത്തെ റാ​മി​നെ തേ​ടി അ​ന്വേ​ഷ​ണ സം​ഘം ചി​റ്റൂ​രി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ, കു​ട​കി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് റാ​മി​നെ കീ​ഴ​ട​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment