അരിസ്‌റ്റോ സുരേഷിന്റെ നായികയായി നിത്യ മേനോന്‍ എത്തുന്നു, ബിഗ് ബോസിനു പിന്നാലെ സുരേഷിന് കൈനിറയെ ചിത്രങ്ങള്‍, കഥകേട്ടതിനു തൊട്ടുപിന്നാലെ വാക്കുപറഞ്ഞ് നിത്യ

നടി നിത്യാ മേനോന്‍ അരിസ്‌റ്റോ സുരേഷിന്റെ നായികയായി എത്തുന്നു. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയിലാണ് അപൂര്‍വ കോംപിനേഷന്‍ വരുന്നത്. ബിഗ് ബോസ് ഫൈനലിസ്റ്റായ സുരേഷിന് ബിഗ് ബോസ് വേദിയില്‍ വെച്ച് തന്നെ കോളാമ്പി സിനിമയിലെ നായക വേഷത്തിനുള്ള അവസരം കൈവന്നിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിത്യമേനോന്‍ മലയാളത്തില്‍ നായികയായി എത്തുന്നത്. ആംപ്ലിഫയര്‍ നാണു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് അവതരിപ്പിക്കുന്നത്. ഉച്ചഭാഷണി സുപ്രീം കോടതി നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. കോളാമ്പിയില്‍ അഭിനയിക്കുന്ന വിവരം നിത്യാ മേനോന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

Related posts