ഒന്നിൽ കൂടുതൽ തവണവന്നാൽ നിങ്ങൾ നിരീക്ഷണത്തിൽ..!  വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി കൊ​ളു​ത്തുന്ന സ്റ്റാഫ് അംഗങ്ങളെ ഇത്തവണ തിരഞ്ഞെടുത്തത് കൃത്യതയോടെ; സെ​ക്ര​ട്ടേ​റി​യ​റ്റി​ലും മ​ന്ത്രി മ​ന്ദി​ര​ങ്ങ​ളിലും ക​യ​റി​യി​റ​ങ്ങു​ന്ന​വർ ജാഗ്രതൈ..


ത​ല​ശേ​രി: സെ​ക്ര​ട്ടേ​റി​യ​റ്റി​ലും മ​ന്ത്രി മ​ന്ദി​ര​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഒ​രു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ എ​ത്തു​ന്ന​വ​ർ ഇ​നി മു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

ഇ​ത് സം​ബ​ന്ധി​ച്ച് ക​ർ​ശ​ന​മാ​യ നി​ർ​ദേ​ശം സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ന​ൽ​കിക്കഴി​ഞ്ഞു.

ശി​പാ​ർ​ശ​ക​ളി​ല്ലാ​തെ പ്ര​ശ്ന​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം.മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​ങ്ങ​ളെ കാ​ണാ​ൻ എ​ത്തു​ന്ന​വ​രും പ്ര​ത്യേ​കം നി​രീ​ക്ഷി​ക്ക​പ്പെ​ടും.

അ​സാ​ധാ​ര​ണ​മാ​യ സ​ന്ദ​ർ​ശ​ന​ങ്ങ​ളെ​ല്ലാം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി കൊ​ളു​ത്തി​യ​തെ​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ ക​ന​ത്ത ജാ​ഗ്ര​ത​യോ​ടെ​യാ​ണ് സ്റ്റാ​ഫു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മു​ൻ കാ​ല​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം നി​യ​മ​നം ന​ട​ത്തു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ച് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രെ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഓരോ നി​യ​മ​ന​വും ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment