ക്ഷേത്ര പരിസരത്ത് തെരുവു നായ്ക്കള്‍ക്ക് ഇറച്ചിയും മീനും നല്‍കി; യുവതിക്കെതിരേ കേസ്

മും​ബൈ: ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത് തെ​രു​വു നാ​യ്ക്ക​ള്‍​ക്ക് മാം​സ ഭ​ക്ഷ​ണം ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച് യു​വ​തി​കൾക്കെ​തി​രേ കേ​സ്. മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്ര​പ​രി​സ​ര​ത്തെ നാ​യ്ക്ക​ൾ​ക്ക് ഇ​റ​ച്ചി​യും മീ​നും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ര​ണ്ട് യു​വ​തി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യാ​യ ഷീ​ലാ ഷാ​യു​ടെ പ​രാ​തി​യി​ല്‍ ന​ന്ദി ബ​ലേ​ക്ക​ര്‍, പ​ല്ല​വി പ​ട്ടീ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്. ഇ​റ​ച്ചി​യും മീ​നും തെ​രു​വു​പ​ട്ടി​ക​ള്‍​ക്കും പൂ​ച്ച​ക​ള്‍​ക്കും ന​ല്‍​കി​യെ​ന്നാ​ണ് ന​ന്ദി​നി ബ​ലേ​ക്ക​റി​നെ​തി​രാ​യ പ​രാ​തി. എ​ന്നാ​ൽ പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​ല്ല​വി പ​ട്ടീ​ലി​നെ​തി​രാ​യു​ള്ള പ​രാ​തി.

വി​ശ്വാ​സി​ക​ള്‍ ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നാ​യി ക്യൂ ​നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് ന​ന്ദി​നി സ്ഥി​ര​മാ​യി നാ​യ്ക്ക​ള്‍​ക്ക് മാം​സം ന​ല്‍​കു​ന്നു എ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്താ​ൻ വ​രു​ന്ന​വ​ർ ഇ​തി​നെ കു​റി​ച്ച് ക്ഷേ​ത്ര ക​മ്മ​റ്റി​ക്കാ​രോ​ട് പ​രാ​തി​പ്പെ​ട്ടു. അ​തി​നു​ശേ​ഷം ഇ​വ​രോ​ട് ഏ​തെ​ങ്കി​ലും ഒ​രു സ്ഥ​ല​ത്ത് വെ​ച്ച് നാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു, എ​ന്നാ​ല്‍ അ​ത് ഗൗ​നി​ക്കാ​തെ മാം​സം പ​ല​യി​ട​ങ്ങ​ളി​ലാ​യി എ​റി​ഞ്ഞു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

തു​ട​ര്‍​ന്ന് ര​ണ്ട് പോ​ലീ​സു​കാ​രേ​യും ഒ​രു വെ​റ്റ​റി​ന​റി ഓ​ഫീ​സ​റേ​യും ഉ​ള്‍​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും നാ​യ്ക്ക​ള്‍​ക്ക് ഇ​റ​ച്ചി കൊ​ടു​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശം പാ​ലി​ക്കാ​തെ വീ​ണ്ടും ഇ​വ​ർ തെ​രു​വു നാ​യ​ക​ൾ​ക്കും, പൂ​ച്ച​ക​ൾ​ക്കും ക്ഷേ​ത്ര പ​രി​സ​ര​ത്ത്‌ വ​ച്ച് മാം​സ ഭ​ക്ഷ​ണം ന​ൽ​കി. ഇ​തോ​ടെ​യാ​ണ് ഗം​വേ​ദി പോ​ലീ​സ് യു​വ​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment