അമ്പലപ്പുഴ: എംഎല്‍എ ജി.സുധാകരനെതിരേ കടുത്ത വിമർശനവുമായി സിപിഎം മുൻ എംഎല്‍എ യു .പ്രതിഭ. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ ജി സുധാകരന് കുട്ടിച്ചാത്തനാണോ എന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിഭ ചോദിച്ചു.
തങ്ങളെകൊണ്ട് സുധാകരന് കൂടുതല്‍ പറയിപ്പിക്കരുതെന്നും പ്രതിഭ പറഞ്ഞു. എവിടെ നിന്നാലും താന്‍ ജയിക്കുമായിരുന്നെന്ന ജി സുധാകരന്റെ പരാമര്‍ശത്തോടാണ് പ്രതിഭയുടെ പ്രതികരണം.
കായംകുളത്തു തന്നെ തോല്‍പ്പിക്കണമെന്ന് ജി.സുധാകരന് പലരെയും ഫോണില്‍ വിളിച്ചു പറഞ്ഞു. 2021ല്‍ ജി.സുധാകരന് സ്ഥാനാര്‍ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു.
ഈ കണക്ക് പാര്‍ട്ടിക്കു നല്‍കിയിട്ടില്ല. എന്നിട്ടും പാര്‍ട്ടി ഈ വിവരം ജനങ്ങളോടു മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരന് പാർട്ടിക്ക് തന്നതെന്നും പ്രതിഭ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശിച്ചു.
