ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; ബോ​ളി​വു​ഡ് നടി അ​ഞ്ജലി പാ​ട്ടീ​ലിനെ ക​ബ​ളി​പ്പി​ച്ച് ത​ട്ടിയെടുത്തത് ലക്ഷങ്ങൾ


മും​ബൈ: ബോ​ളി​വു​ഡ് ന​ടി അ​ഞ്ജലി പാ​ട്ടീ​ലി​നെ ക​ബ​ളി​പ്പി​ച്ച് 5.79 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. മും​ബൈ പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ട ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘ​മാ​ണു പ​ണം ത​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന. ന​ടി​യു​ടെ പ​രാ​തി പ്ര​കാ​രം ഡി.​എ​ന്‍ ന​ഗ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഫെ​ഡ്എ​ക്സ് കൊ​റി​യ​ര്‍ ക​മ്പ​നി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ ദീ​പ​ക് ശ​ര്‍​മ എ​ന്ന​യാ​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​ഞ്ജ​ലി​ക്ക് ഒ​രു ഫോ​ണ്‍ കോ​ള്‍ ല​ഭി​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

അ​ഞ്ജ​ലി​യു​ടെ പേ​രി​ല്‍ താ​യ്‍​വാ​നി​ലേ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന ഒ​രു പാ​ഴ്സ​ലി​ല്‍​നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ഇ​തി​ല്‍ അ​ഞ്ജ​ലി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​ളി​ച്ച​യാ​ള്‍ അ​റി​യി​ച്ചു.

ത​ന്‍റെ വ്യ​ക്തി​വി​വ​ര​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​ന്‍ എ​ത്ര​യും വേ​ഗം മും​ബൈ പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

തൊ​ട്ടു​പി​ന്നാ​ലെ മും​ബൈ സൈ​ബ​ര്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബാ​ന​ര്‍​ജി​യാ​ണെ​ന്നു പ​റ​ഞ്ഞ് മ​റ്റൊ​രാ​ള്‍ അ​ഞ്ജ​ലി​യെ സ്കൈ​പ്പി​ല്‍ വി​ളി​ച്ചു. ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​മാ​യി അ​ഞ്ജ​ലി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ര​ണ്ടു ത​വ​ണ​യാ​യി 5.79 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നാ​ണു പ​രാ​തി.

Related posts

Leave a Comment