പറവൂരിനു പിന്നാലെ ചെറായിയിലും ഭക്ഷണം ഒാർ‌ഡർ ചെയ്തു തട്ടിപ്പ്; പ​റ​വൂ​രി​ൽ ന​ട​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

ചെ​റാ​യി: ഫോ​ണി​ലൂ​ടെ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത അ​ജ്ഞാ​ത​സം​ഘം ചെ​റാ​യി ദേ​വ​സ്വം ന​ട​യ്ക്ക് കി​ഴ​ക്കു​ള്ള ഹോ​ട്ട​ലു​ടമയെ ക​ബ​ളി​പ്പി​ച്ച് അ​ക്കൗ​ണ്ടി​ൽനി​ന്ന് 25,000 രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. ഫോ​ണി​ൽ വി​ളി​ച്ച് 3,000 രൂ​പ​യു​ടെ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​ശേ​ഷം ചെ​റാ​യി ബീ​ച്ചി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ എ​ത്തി​ക്കാ​നാ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ട​ത്.

താ​ൻ നേ​വി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി ഹി​ന്ദി​യി​ലാ​യി​രു​ന്നു സം​സാ​രം. പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ ഹോ​ട്ട​ലു​ടമ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ട് ന​ന്പ​റും ഡെ​ബി​റ്റ് കാ​ർ​ഡി​ന്‍റെ ന​ന്പ​റും ന​ൽ​കി.

അ​ല്പം ക​ഴി​ഞ്ഞ് ഫോ​ണ്‍ നോ​ക്കി​യ​പ്പോ​ൾ അ​ക്കൗ​ണ്ടി​ൽ നി​ന്നും 25,000 രൂ​പ പി​ൻ​വ​ലി​ച്ച​താ​യി ക​ണ്ട ഹോ​ട്ട​ൽ അധികൃതർ ഞെ​ട്ടി​. ഇ​തോ​ടെ​യാ​ണ് സം​ഭ​വം ത​ട്ടി​പ്പാ​യി​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​യ​ത്. ത​ട്ടി​പ്പ് മ​ന​സി​ലാ​യ​തി​നെത്തു​ട​ർ​ന്ന് മു​ന​ന്പം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ത​ട്ടി​പ്പ് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി​യോ ഫോ​ണ്‍ മു​ഖേ​ന​യോ ന​ട​ത്തു​ന്ന വ്യാ​പ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ന​ന്പം പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ത്യേ​കി​ച്ച് ഫോ​ണി​ലൂ​ടെ ഓ​ർ​ഡ​ർ എ​ടു​ത്ത് അ​ക്കൗ​ണ്ട് വ​ഴി പേ​യ്മെ​ന്‍റ് സ്വീ​ക​രി​ച്ച് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന ഹോ​ട്ട​ലു​കാ​രാ​ണ് കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​കേ​ണ്ട​ത്.

ചെ​റാ​യി- പ​റ​വൂ​ർ മേ​ഖ​ല​യി​ൽ ഇ​ത്ത​രം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​യ​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ഈ ​മു​ന്ന​റി​യി​പ്പ്. ത​ട്ടി​പ്പ് സം​ഘ​ത്തി​നു പി​ന്നി​ൽ ഇതര സം​സ്ഥാ​ന​ക്കാ​രോ മ​ല​യാ​ളി​ക​ളോ എ​ന്ന​കാ​ര്യം വ്യ​ക്ത​മ​ല്ല. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തുസം​ബ​ന്ധി​ച്ച് പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് മു​ന​ന്പം എ​സ്ഐ എ. ​ഷ​ഫീ​ക് അ​റി​യി​ച്ചു.

പ​റ​വൂ​രി​ൽ ന​ട​ന്ന സം​ഭ​വം ഇ​ങ്ങ​നെ

പെ​രു​വാ​രം മ​ല​ബാ​ർ ടാ​ക്കീ​സ് ഹോ​ട്ട​ൽ ഉ​ട​മ ദി​നോ​ജ്, ജീ​വ​ന​ക്കാ​ര​ൻ അ​ഖി​ൽ എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽനി​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ണ്‍​ലൈ​നി​ൽ വി​ളി​ച്ച് ചി​ല​ർ 2,000 രൂ​പ​യു​ടെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ബു​ക്ക് ചെ​യ്തു. ഹി​ന്ദി​യും ഇം​ഗ്ലീ​ഷും ഇ​ട​ക​ല​ർ​ന്നാ​ണ് സം​സാ​രി​ച്ച​ത്.

തു​ക അ​ട​യ്ക്കാ​ൻ ഹോ​ട്ട​ലി​ന്‍റെ അ​ക്കൗ​ണ്ട് ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ട ഇ​വ​ർ പി​ന്നീ​ട് ഈ ​അ​ക്കൗ​ണ്ടി​ൽ തു​ക അ​ട​യ്ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് വി​ശ്വ​സി​പ്പി​ച്ച​ശേ​ഷം എ​ടി​എം വ​ഴി തു​ക നി​ക്ഷേ​പി​ക്കാ​ൻ എ​ടി​എം കാ​ർ​ഡി​ന്‍റെ ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ക അ​റി​യു​ന്ന​തി​ന് ഒ​ടി​പി ന​ന്പ​ർ വ​രു​ന്പോ​ൾ പ​റ​യ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​ടി​പി ന​ന്പ​ർ പ​റ​ഞ്ഞയുടൻ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം ന​ഷ്ട​മാ​യി. ജീ​വ​ന​ക്കാ​ര​ൻ അ​ഖി​ലി​ന്‍റെ അ​ക്കൗ​ണ്ട് ന​ന്പ​ർ ന​ൽ​കി​യ​പ്പോ​ഴാ​ണ് അ​ഖി​ലും ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം പാ​ഴാ​യ​ത​ട​ക്കം ആ​റാ​യി​രം രൂ​പ​യാ​ണ് ഉ​ട​മ​യു​ടെ ന​ഷ്ടം.

Related posts