കടയ്ക്കു പുറത്ത്..!   ഒരു മാസത്തിനുള്ളിൽ കോവിഡ് സുഖപ്പെട്ടവർക്കു മാത്രം പ്രവേശനം; കോവിഡ് ബാധിച്ച് ഒരു മാസം കഴിഞ്ഞവർ എന്തു ചെയ്യും? കി​ളി​ പോ​യി ക​ട​ക്കാ​രും ജ​ന​ങ്ങ​ളും


ജി​ജി ലൂ​ക്കോ​സ്
തി​രു​വ​ന​ന്ത​പു​രം: ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നാ​യി ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ക​ണ്ട ് കി​ളി പോ​യി​രി​ക്കു​ക​യാ​ണ് ക​ട​ക്കാ​രും ജ​ന​ങ്ങ​ളും.

വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യ​വ​ർ​ക്കും കു​റ​ഞ്ഞ​ത് ഒ​രു മാ​സം മു​ന്പെ​ങ്കി​ലും കോ​വി​ഡ് രോ​ഗം പി​ടി​പെ​ട്ട് രോ​ഗം ഭേ​ദ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ട​ക​ളി​ൽ സ​ന്ദ​ർ​ശി​ക്കാ​നും തൊ​ഴി​ൽ ചെ​യ്യാ​നും അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ള്ള​ത്.

കോവിഡ് വന്നവർ

ഇ​തി​ൽ കോ​വി​ഡ് പി​ടി​പെ​ട്ട് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഭേ​ദ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്ക് മാ​ത്രം ക​ട​യി​ൽ പ്ര​വേ​ശ​ന​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് ഏറെ വി​വാ​ദ​മാ​യ​ത്.

കോ​വി​ഡ് ഭേ​ദ​മാ​യ​വ​ർ മൂ​ന്നു മാ​സ​ത്തി​നു ശേ​ഷ​മേ വാ​ക്സി​ൻ എ​ടു​ക്കാ​വൂ​യെ​ന്നു കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​ന്നെ നി​ബ​ന്ധ​ന​യാ​യി പ​റ​യു​ന്ന​തി​നി​ടെ കോ​വി​ഡ് പി​ടി​പെ​ട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞ​വ​രും വാ​ക്സി​ൻ ഒ​രു ഡോ​സ് പോ​ലും ല​ഭി​ക്കാ​ത്ത​വ​രു​മാ​യ സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​നു ആ​ളു​ക​ൾ എ​ങ്ങ​നെ ക​ട​യി​ൽ പോ​കു​മെ​ന്നാ​ണ് ചോ​ദ്യം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

കോവിഡ് വന്നാൽ മൂന്നു മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതിയെന്നാണ് പറഞ്ഞിട്ടുള്ളത്. അപ്പോൾ രോഗം സുഖമായി ഒരു മാസം പിന്നിട്ടവരും അതേസമയം വാക്സിന്‌ കിട്ടാത്തവരും കടയ്ക്കും സ്ഥാപനങ്ങൾക്കും പുറത്ത് ആയിരിക്കു കയാണ്.

18 വയസിനു താഴെയുള്ളവർ

വാ​ക്സി​ൻ ആ​ദ്യ ഡോ​സി​നാ​യി 40 വ​യ​സി​ൽ താ​ഴെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടും വാ​ക്സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വാ​ക്സി​ൻ വി​ത​ര​ണം ആ​കെ ജ​ന​ങ്ങ​ളു​ടെ പ​കു​തി​യി​ൽ മാ​ത്ര​മാ​യി നി​ൽ​ക്കു​ന്നു.

പ​ര്യാ​പ​ത​മാ​യ രീ​തി​യി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​യി​ട്ടു​മി​ല്ല. 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കു വാ​ക്സി​ൻ വി​ത​ര​ണം തു​ട​ങ്ങി​യി​ട്ടു​മി​ല്ല. പുതിയ നിബന്ധന മൂലം പതിനെട്ടു വയസിൽ താഴെയുള്ളവർക്കു കടകളിലോ സ്ഥാപനങ്ങളിലോ പോകാനാ വാത്ത സ്ഥിതിയാണ്.

വാ​ക്സി​ൻ ര​ണ്ട് ഡോ​സ് എ​ടു​ത്ത​വ​രാ​ണെ​ങ്കി​ലും 65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​തി​നും വി​ല​ക്കു​ക​ളു​മു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ആ​രൊ​ക്കെ ക​ട​യി​ൽ പോ​കു​മെ​ന്നും ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​മെ​ന്നും ആ​ളു​ക​ൾ ചോ​ദി​ക്കു​ന്നു.

വ്യാപാരികൾക്കും പ്രതിഷേധം

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ക​ട​ക​ൾ തു​റ​ക്കാ​നാ​വാ​തെ ക​ട​ക്കെ​ണി​യി​ലാ​യി ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജനങ്ങളെയും കച്ചവടക്കാരെയും കു​രു​ക്കി​ലാ​ക്കി​യു​ള്ള പു​തി​യ നി​ർ​ദേ​ശം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഓ​ണം പ്ര​മാ​ണി​ച്ച് കു​റ​ച്ചെ​ങ്കി​ലും ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ വ​ല്ലാ​തെ വ​ല​യ്ക്കും.

വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു എ​ല്ലാ ക​ട​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തു നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പ​ക​മാ​യി പെ​റ്റി കേ​സു​ക​ൾ ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ബാ​ങ്കി​നു മു​ൻ​പി​ൽ ക്യൂ ​നി​ന്ന​വ​ർ​ക്കും ക​ട​യു​ടെ മു​ന്പി​ൽ ആ​ളു​ക​ൾ നി​ന്ന​തി​ന്‍റെ പേ​രി​ൽ ക​ട​ക്കാ​ര​നും പെ​റ്റി നോ​ട്ടീ​സ് ന​ൽ​കി​യ സം​ഭ​വ​വും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

നി​യ​ന്ത്ര​ണ ലം​ഘ​ന​ത്തി​നു പി​ഴ ഈ​ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ഓ​രോ പോ​ലീ​സു​കാ​ര​നും ക്വോ​ട്ട നി​ശ്ച​യി​ച്ച് ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment