ജോ​ലി ഐ​ടി മേ​ഖ​ല​യി​ല്‍; പ​ണികേട്ട് ഞെട്ടി നാട്ടുകാര്‍! കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്

കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത് ഐ​ടി മേ​ഖ​ല​യി​ലെ​ന്നു പോ​ലീ​സ്.

യു​വാ​ക്ക​ളെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണു പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍.

ഇ​വ​ര്‍​ക്കു ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്‍​കി​യ​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഐ​ടി മേ​ഖ​ല​യി​ല്‍ ല​ഹ​രി​മ​രു​ന്ന ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്ന​താ​യ വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തേ​ത​ന്നെ അ​ധി​കൃ​ത​ര്‍​ക്കു ല​ഭി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് അ​ധി​കൃ​ത​ര്‍ ഒ​രു​ങ്ങു​ന്ന​ത്.

പോ​ണേ​ക്ക​ര സ്വ​ദേ​ശി കൃ​ഷ്ണ​നു​ണ്ണി (23), ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​മ​ര്‍​നാ​ഥ് (26) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പോ​ലീ​സ് പെ​ട്രോ​ളിം​ഗി​നി​ടെ ഭാ​ര​ത് മാ​താ കോ​ള​ജി​നു സ​മീ​പം സീ​പോ​ര്‍​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ലൂ​ടെ സ്‌​കൂ​ട്ട​ര്‍ ത​ള്ളി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വ​രി​ല്‍​നി​ന്നും ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ റ​ഫീ​ഖ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നീ​ഷ്, ജാ​ബി​ര്‍, മ​നോ​ജ്, സോ​ണി മോ​ഹ​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment