പാട്ടുകൂട്ടത്തിന്‍റെ മലയാളഗാനം ആ​ശ്വാ​സ​ഗീ​തമായി 26 ഭാ​ഷ​ക​ളി​ല്‍

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

കൊ​​​ച്ചി: ലോ​​​ക​​​മെ​​​ങ്ങും പ​​​ട​​​ര്‍​ന്ന കോ​​​വി​​​ഡ് 19ന്‍റെ ​ഭീ​​​തി​​​ക​​​ളി​​​ലേ​​​ക്ക്, രാ​​​ജ്യ​​​ങ്ങ​​​ളും ഭാ​​​ഷ​​​ക​​​ളും ഭേ​​​ദി​​​ച്ചു സം​​​ഗ​​​മി​​​ക്കു​​​ന്ന ആ​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്രാ​​​ര്‍​ഥ​​​നാ സം​​​ഗീ​​​ത​​​വു​​​മാ​​​യി പോ​​​ളി​​​ഗ്ലോ​​​ട്ട് ഗാ​​​ന സ​​​മ​​​ന്വ​​​യം. നാ​​​ലു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലെ 26 ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് പോ​​​ളി​​​ഗ്ലോ​​​ട്ട് (പ​​​ല ഭാ​​​ഷ​​​ക​​​ള്‍) ക്വ​​​യ​​​ര്‍ ഗാ​​​നാ​​​ഞ്ജ​​​ലി ഒ​​​രു​​​ക്കി​​​യ​​​ത്.

യു​​​എ​​​സി​​​ലു​​ള്ള മ​​​ല​​​യാ​​​ളി​​​യാ​​​യ സി​​​എം​​​ഐ വൈ​​​ദി​​​ക​​​ന്‍ ഫാ. ​​​ഷി​​​ജു (പ്രേം) ​​​ചൂ​​​ര​​​യ്ക്ക​​​ലാ​​​ണു പോ​​​ളി​​​ഗ്ലോ​​​ട്ട് ക്വ​​​യ​​​റി​​​ന്‍റെ ആ​​​ശ​​​യ​​​ത്തി​​​നും സാ​​​ക്ഷാ​​​ത്കാ​​​ര​​​ത്തി​​​നും പി​​​ന്നി​​​ല്‍.

ഭീ​​​തി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ലോ​​​ക​​​ത്തി​​​നാ​​​ശ്വാ​​​സം, ഏ​​​കു​​​വാ​​​ന്‍ നാ​​​ഥാ നീ ​​​വ​​​ര​​​ണേ… എ​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ല​​​യാ​​​ള​​​ത്തി​​​ലെ നാ​​​ലു വ​​​രി​​​ക​​​ളാ​​​ണു മ​​​റ്റു ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്കു മൊ​​​ഴി​​​മാ​​​റ്റി അ​​​ത​​​തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ പാ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.

വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത പാ​​​ട്ടു​​​വ​​​രി​​​ക​​​ള്‍ അ​​​ത​​​തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ അ​​​വി​​​ടു​​​ത്തെ ഭാ​​​ഷ​​​യി​​​ല്‍ പാ​​​ടി തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫാ. ​​​ടോം അ​​​ജി​​​ത്തും ഫാ. ​​​ജോ​​​ണി ചെ​​​ങ്ങ​​​ലാ​​​നും ചേ​​​ര്‍​ന്നു വാ​​​ദ്യ​​​സം​​​ഗീ​​​ത അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ ഈ​​​ണ​​​മി​​​ട്ട​​​പ്പോ​​​ള്‍ പോ​​​ളി​​​ഗ്ലോ​​​ട്ട് ക്വ​​​യ​​​ര്‍ പൂ​​​ര്‍​ണം.

മ​​ല​​യാ​​ള​​വും ആ​​​ദി​​​വാ​​​സി ഭാ​​​ഷ​​​യാ​​​യ ഉ​​​റാ​​​വും ഉ​​​ള്‍​പ്പെ​​​ടെ ഒ​​​മ്പ​​​ത് ഇ​​​ന്ത്യ​​​ന്‍ ഭാ​​​ഷ​​​ക​​​ളി​​​ല്‍ പോ​​​ളി​​​ഗ്ലോ​​​ട്ടി​​​ലെ വ​​​രി​​​ക​​​ള്‍ ആ​​​ല​​​പി​​​ക്കു​​​ന്നു​​​ണ്ട്. ഫാ. ​​​ലി​​​ജോ തോ​​​മ​​​സ് (ഹി​​​ന്ദി), ഫാ. ​​​ജോ​​​ഷി വാ​​​ഴ​​​പ്പ​​​ള്ളി (മ​​​റാ​​​ത്തി), ഫാ. ​​​ജോ​​​ജോ (ബം​​​ഗാ​​​ളി), ഫാ. ​​​ലി​​​ന്‍​സ​​​ണ്‍ (ത​​​മി​​​ഴ്), ഫാ.​ ​​ജോ​​​ണ്‍ (ക​​​ന്ന​​​ട), ബ്ര​​​ദ​​​ര്‍ ശ്യാം ​​​കു​​​ര്യ​​​ന്‍ (തെ​​​ലു​​​ഗു), ഫാ. ​​​തോ​​​മ​​​സ് പൊ​​​ട്ട​​​യ്ക്ക​​​ല്‍, ഫാ. ​​​ലോ​​​റ​​​ന്‍​സ് പ​​​ട​​​മാ​​​ട​​​ന്‍ (ജ​​​ര്‍​മ​​​ന്‍) ഫാ.​ ​​ആ​​​ന്‍റോ ച​​​ക്യ​​​ത്ത് (ഇ​​​റ്റാ​​​ലി​​​യ​​​ന്‍), ഫാ. ​​​ജോ​​​ണി ചെ​​​ങ്ങ​​​ലാ​​​ന്‍ (ഇം​​​ഗ്ലീ​​​ഷ്) ഫാ. ​​​ജോ​​​സ​​​ഫ് (ഗു​​​ജ​​​റാ​​​ത്തി) എ​​​ന്നീ സി​​​എം​​​ഐ വൈ​​​ദി​​​ക​​​ര്‍ പാ​​​ട്ടു​​​കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ട്.

ആ​​​ഫ്രി​​​ക്ക​​​ന്‍ ഭാ​​​ഷ​​​ക​​​ളെ പാ​​​ട്ടി​​​നാ​​​യി സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച​​​തു ഫാ. ​​​ടൈ​​​ജു ത​​​ളി​​​യ​​​ത്താ​​​ണ്. ടെ​​​ക്സ​​​സി​​​ലെ പോ​​​ര്‍​ട്ട് നേ​​​ചെ​​​സ് ഇ​​​ട​​​വ​​​ക​​​യി​​​ലെ യൂ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​ര്‍ ക്ല​​​യ​​​ര്‍ ക​​​ള്‍​വ​​​റു​​​ടെ ആ​​​മു​​​ഖ​​​ത്തോ​​​ടെ​​​യാ​​​ണു യു​​​ട്യൂ​​​ബി​​​ല്‍ ആ​​​യി​​​ര​​​ങ്ങ​​​ള്‍ കേ​​​ട്ട ഗാ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഫാ.​ ​​ജോ​​​ഷി പ​​​ഴു​​​ക്കാ​​​ത്ത​​​റ, ഫാ. ​​​ഡേ​​​വി​​​ഡ് കാ​​​വു​​​ങ്ങ​​​ൽ എ​​ന്നി​​വ​​രു​​ടെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment