ജ​ർ​മ​നി​യി​ൽ മൂന്നു മ​ല​യാ​ളി​ക​ൾ തീ​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട സം​​​​​ഭ​​​​​വം ആ​​​​​സൂ​​​​​ത്രി​​​​​തം; അ​​​​​യ​​​​​ൽ​​​​​വാ​​​​​സി ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ

ബെ​​​ർ​​​ലി​​​ൻ: പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ജ​​​​​ർ​​​​​മ​​​​​ൻ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ ബോ​​​​​ഹു​​​​​മി​​​​​ലെ റ​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ വ​​​​​ൻ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ മൂ​​​​​ന്ന് മ​​​​​ല​​​​​യാ​​​​​ളിക​​​​​ൾ ദാ​​​​​രു​​​​​ണ​​​​​മാ​​​​​യി മ​​​​​രി​​​​​ച്ചു. ഇ​​​​​ടു​​​​​ക്കി ക​​​​​ട്ട​​​​​പ്പ​​​​​ന ശാ​​​​​ന്തി​​​​​ഗ്രാം കൊ​​​​​ച്ചി​​​​​ടേ​​​​​ട്ടേ​​​​​ൽ റി​​​​​ട്ട.​​​​​എ​​​​​സ്ഐ കെ.​​​​​പി. സാ​​​​​ബു​വിന്‍റെ മ​​​​​ക​​​​​ൾ നോ​​​​​വ സാ​​​​​ബു (26), കൊ​​​​​ല്ലം ചെ​​​​മ്മ​​​​ക്കാ​​​​​ട് സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് പ​​​​ള്ളി​​​​ക്കു സ​​​​മീ​​​​പം അ​​​​ശ്വി​​​​നി നി​​​​വാ​​​​സി​​​​ൽ ജോ​​​​യ്-​​​​ഷീ​​​​ല ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൾ അ​​​​​ഞ്ജ​​​​​ലി (25), എ​​​​​റ​​​​​ണാ​​​​​കു​​​​​ളം കാ​​​​​ല​​​​​ടി സ്വ​​​​​ദേ​​​​​ശി സിവിൻ ജോ​​​​​ണി (27) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ​​​​​മ​​​​​രി​​​​​ച്ച​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​ഞ്ചു​​​​​പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.
ചൊ​​​​​വ്വാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ 4.15ന് ബോ​​​​​ഹും ഹോ​​​​​ഫ്സ്റ്റെ​​​​​ഡെ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പോ​​​​​സ്റ്റ് ഓഫിസ് റോഡിലു​​​​​ള്ള ബ​​​​​ഹു​​​​​നി​​​​​ലക്കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. മ​​​​​രി​​​​​ച്ച മൂ​​​​​ന്നു​​​​​പേ​​​​​രും ര​​​​​ണ്ടാ​​​​​ഴ്ച മു​​​​​മ്പ് മാ​​​​​ത്ര​​​​​മാ​​​​​ണ് ഈ ​​​​​കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലെ ര​​​​​ണ്ടാം നി​​​​​ല​​​​​യി​​​​​ലെ അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ൽ താ​​​​​മ​​​​​സത്തി​​​​​നെ​​​​​ത്തി​​​​​യ​​​​​ത്.
തീ​​​​​പി​​​​​ടി​​​​​ത്തം ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​ണെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തോടെ ഇ​​​​​തേ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന റു​മേ​നി​യ​ൻ സ്വ​ദേ​ശി​യാ​യ 41 കാ​​​​​ര​​​​​നെ പൊ​​​​​ലി​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഇ​​​​യാ​​​​ളെ ചോ​​​​ദ്യം​​​​ചെ​​​​യ്തുവ​​​​രി​​​​ക​​​​യാ​​​​ണ്. തീ​വ​യ്പ് മ​ല​യാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. താ​​​​​ഴ​​​​​ത്തെ നി​​​​​ല​​​​​യി​​​​​ലെ ഇ​​​​​ട​​​​​നാ​​​​​ഴി​​​​​യി​​​​​ൽ സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സ്ട്രോ​​​​​ള​​​​​റു​​​​​ക​​​​​ൾ​​​​​ക്ക് തീ​​​​​വ​​​​​ച്ച​​​​​താ​​​​​കാ​​​​​മെ​​​​​ന്നും തു​​​​​ട​​​​​ർ​​​​​ന്ന് മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കുള്ള ത​​​​​ടി​​​​​ഗോ​​​​വ​​​​​ണി​​​​​യി​​​​​ലേ​​​​​ക്ക് തീ ​​​​​ആ​​​​​ളി​​​​​പ്പ​​​​​ട​​​​​ർ​​​​​ന്ന​​​​​താ​​​​​ണ് വ​​​​​ലി​​​​​യ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നു​​​​മാ​​​​​ണ് പൊ​​​​​ലി​​​​​സി​​​​​ന്‍റെ പ്രാ​​​​​ഥ​​​​​മി​​​​​ക നി​​​​​ഗ​​​​​മ​​​​​നം. കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങാ​​​​​നു​​​​​ള്ള ഏ​​​​​ക വ​​​​​ഴി​​​​​യാ​​​​​യ ത​​​​​ടിഗോ​​​​​വ​​​​​ണി പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ക​​​​​ത്തു​​​​​ക​​​​​യും ഇ​​​​​ട​​​​​നാ​​​​​ഴി​​​​​യി​​​​​ലാ​​​​​കെ ക​​​​​ന​​​​​ത്ത പു​​​​​ക​​​​​യും ചൂ​​​​​ടും പ​​​​​ട​​​​​രു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​ത് ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ദു​​​​​ഷ്ക​​​​​ര​​​​​മാ​​​​​ക്കി. പ​​​​​ല​​​​​രും ജ​​​​​ന​​​​​ലു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് സ​​​​​ഹാ​​​​​യം അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ച​​​​​ത്. സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ അ​​​​​ഗ്‌​​​​നി​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന ടേ​​​​​ൺ​​​​​ടേ​​​​​ബി​​​​​ൾ ലാ​​​​​ഡ​​​​​റു​​​​​ക​​​​​ളും പോ​​​​​ർ​​​​​ട്ട​​​​​ബി​​​​​ൾ ഗോ​​​​​വ​​​​​ണി​​​​​ക​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ണ് നാ​​​​​ലു​​​​​പേ​​​​​രെ താ​​​​​ഴെ​​​​​യി​​​​​റ​​​​​ക്കി​​​​​യ​​​​​ത്. ഒ​​​​​രാ​​​​​ൾ സേ​​​​​ഫ്റ്റി കു​​​​​ഷ്യ​​​​​നി​​​​​ലേ​​​​​ക്ക് ജ​​​​​ന​​​​​ലി​​​​​ലൂ​​​​​ടെ എ​​​​​ടു​​​​​ത്തു​​​​​ചാ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.
തീ ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ​​​​ശേ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണു ര​​​​​ണ്ടാം നി​​​​​ല​​​​​യി​​​​​ലെ ഫ്ലാ​​​​​റ്റി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി​​​​​​​​​ക​​​​​ളെ മ​​​​​രി​​​​​ച്ച​​​​​ നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. തീ​​​​​പി​​​​​ടി​​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​തി​​​​നു ​ത​​​​​ലേ​​​​​ദി​​​​​വ​​​​​സം ഇ​​​​​തേ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ താ​​​​​മ​​​​​സ​​​​​ക്കാ​​​​​ർ ത​​​​​മ്മി​​​​​ൽ ത​​​​​ർ​​​​​ക്ക​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ന് തീ​​​​​പി​​​​​ടി​​​​​ത്ത​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ണ്ടോ​​​​​യെ​​​​​ന്ന് പൊ​​​​​ലി​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.
നോവയുടെ അമ്മ ജ്യോ​തി ചെ​ന്പ​ക​പ്പാ​റ പി​എ​ച്ച്സി​യി​ലെ ന​ഴ്സാ​ണ്. ജിം ​ട്രെ​യ്ന​റാ​യ നോ​വ ജൂ​ലൈ മൂ​ന്നി​നാ​ണ് ജ​ർ​മ​നി​ക്ക് പോ​യ​ത്.
ര​ണ്ടാ​ഴ്ച മു​ന്പാ​ണ് സി​വി​ൻ ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്. അ​മ്മ : പ​രേ​ത​യാ​യ ലി​സി സ​ഹോ​ദ​രി : സി​മി (അ​യ​ർ​ല​ൻ​ഡ്) സാ​ഹോ​ദ​ര​ൻ : സാ​ൽ​വി​ൻ, ജ​ർ​മ​നി).

Related posts

Leave a Comment