ജ​ർ​മ​നി​യി​ൽ മൂന്നു മ​ല​യാ​ളി​ക​ൾ തീ​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട സം​​​​​ഭ​​​​​വം ആ​​​​​സൂ​​​​​ത്രി​​​​​തം; അ​​​​​യ​​​​​ൽ​​​​​വാ​​​​​സി ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ

ബെ​​​ർ​​​ലി​​​ൻ: പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ജ​​​​​ർ​​​​​മ​​​​​ൻ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ ബോ​​​​​ഹു​​​​​മി​​​​​ലെ റ​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ വ​​​​​ൻ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ മൂ​​​​​ന്ന് മ​​​​​ല​​​​​യാ​​​​​ളിക​​​​​ൾ ദാ​​​​​രു​​​​​ണ​​​​​മാ​​​​​യി മ​​​​​രി​​​​​ച്ചു. ഇ​​​​​ടു​​​​​ക്കി ക​​​​​ട്ട​​​​​പ്പ​​​​​ന ശാ​​​​​ന്തി​​​​​ഗ്രാം കൊ​​​​​ച്ചി​​​​​ടേ​​​​​ട്ടേ​​​​​ൽ റി​​​​​ട്ട.​​​​​എ​​​​​സ്ഐ കെ.​​​​​പി. സാ​​​​​ബു​വിന്‍റെ മ​​​​​ക​​​​​ൾ നോ​​​​​വ സാ​​​​​ബു (26), കൊ​​​​​ല്ലം ചെ​​​​മ്മ​​​​ക്കാ​​​​​ട് സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് പ​​​​ള്ളി​​​​ക്കു സ​​​​മീ​​​​പം അ​​​​ശ്വി​​​​നി നി​​​​വാ​​​​സി​​​​ൽ ജോ​​​​യ്-​​​​ഷീ​​​​ല ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൾ അ​​​​​ഞ്ജ​​​​​ലി (25), എ​​​​​റ​​​​​ണാ​​​​​കു​​​​​ളം കാ​​​​​ല​​​​​ടി സ്വ​​​​​ദേ​​​​​ശി സിവിൻ ജോ​​​​​ണി (27) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ​​​​​മ​​​​​രി​​​​​ച്ച​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​ഞ്ചു​​​​​പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.ചൊ​​​​​വ്വാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ 4.15ന് ബോ​​​​​ഹും ഹോ​​​​​ഫ്സ്റ്റെ​​​​​ഡെ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പോ​​​​​സ്റ്റ് ഓഫിസ് റോഡിലു​​​​​ള്ള ബ​​​​​ഹു​​​​​നി​​​​​ലക്കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. മ​​​​​രി​​​​​ച്ച മൂ​​​​​ന്നു​​​​​പേ​​​​​രും ര​​​​​ണ്ടാ​​​​​ഴ്ച മു​​​​​മ്പ് മാ​​​​​ത്ര​​​​​മാ​​​​​ണ് ഈ ​​​​​കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലെ ര​​​​​ണ്ടാം നി​​​​​ല​​​​​യി​​​​​ലെ അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ൽ താ​​​​​മ​​​​​സത്തി​​​​​നെ​​​​​ത്തി​​​​​യ​​​​​ത്.തീ​​​​​പി​​​​​ടി​​​​​ത്തം ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​ണെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തോടെ ഇ​​​​​തേ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന റു​മേ​നി​യ​ൻ സ്വ​ദേ​ശി​യാ​യ 41 കാ​​​​​ര​​​​​നെ പൊ​​​​​ലി​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഇ​​​​യാ​​​​ളെ ചോ​​​​ദ്യം​​​​ചെ​​​​യ്തുവ​​​​രി​​​​ക​​​​യാ​​​​ണ്. തീ​വ​യ്പ് മ​ല​യാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. താ​​​​​ഴ​​​​​ത്തെ…

Read More

പൊ​ന്ന് വി​ള​യി​ച്ച മ​ണ്ണി​ലേ​ക്ക് മടങ്ങി പ​ദ്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​ൻ

മാ​​​ന​​​ന്ത​​​വാ​​​ടി: പ​​​ദ്മ​​ശ്രീ പു​​​ര​​​സ്‌​​​കാ​​​ര ജേ​​​താ​​​വും പാ​​​ര​​​മ്പ​​​ര്യ നെ​​​ല്‍​വി​​​ത്തു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​നു​​​മാ​​​യ ക​​​മ്മ​​​ന​​​യി​​​ലെ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍ (74) അ​​​ന്ത​​​രി​​​ച്ചു. വാ​​​ര്‍​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​യി​​​ലെ സ്റ്റെ​​​ന്‍റ് വാ​​​ല്‍​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളെ തു​​​ട​​​ര്‍​ന്ന് ര​​​ണ്ട് ദി​​​വ​​​സം മു​​​മ്പാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ വ​​​യ​​​നാ​​​ട്ടി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. പി​​​ന്നീ​​​ട് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. 2018ല്‍ ​​​യു​​​എ​​​ഇ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നി​​​ടെ അ​​​ജ്മാ​​​നി​​​ല്‍ ക്ലാ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ‍ രാ​​​മേ​​​ട്ട​​​ന് ഹൃ​​​ദ​​​യാ​​​ഘാ​​​തം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ള്‍ ചു​​​രു​​​ക്കി​​​യി​​​രു​​​ന്നു.കേ​​​ര​​​ള​​​ത്തി​​​ന്‍റെ ‘നെ​​​ല്ല​​​ച്ഛ​​​ൻ’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന രാ​​​മ​​​ന്‍റെ വി​​​യോ​​​ഗം പ​​​ര​​​മ്പ​​​രാ​​​ഗ​​​ത കൃ​​​ഷി​​​രീ​​​തി​​​ക​​​ളു​​​ടെ​​​യും ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​ന്‍റെ​​​യും മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണ്. 1952 ജൂ​​​ണ്‍ ആ​​​റി​​​ന് ജ​​​നി​​​ച്ച ത​​​ല​​​ക്ക​​​ര ചെ​​​റി​​​യ രാ​​​മ​​​ന്‍ എ​​​ന്ന ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍ ക​​​മ്മ​​​ന ന​​​വോ​​​ദ​​​യം എ​​​ല്‍​പി സ്‌​​​കൂ​​​ളി​​​ലെ പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​ശേ​​​ഷം ത​​​ന്‍റെ പ​​​ത്താ​​​മ​​​ത്തെ വ​​​യ​​​സി​​​ലാ​​​ണ് കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്. 1969ല്‍ ​​​ക​​​ണ്ണൂ​​​ര്‍ ഡി​​​എം​​​ഒ ഓ​​​ഫി​​​സി​​​ല്‍ ല​​​ഭി​​​ച്ച…

Read More

ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​പ്പി​ടം ന​ഷ്ട​പ്പെ​ട്ട ല​ബ​നീ​സ് ജ​ന​ത​യ്ക്കാ​യി സാ​ന്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഹി​സ്ബു​ള്ള ഭീ​ക​ര​ർ; ഇ​റാ​ൻ 20 കോ​ടി ഡോ​ള​ർ ഹി​സ്ബു​ള്ള​യ്ക്കു കൈ​മാ​റി​..‍?

ബെ​യ്റൂ​ട്ട്: ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​പ്പി​ടം ന​ഷ്ട​പ്പെ​ട്ട ല​ബ​നീ​സ് ജ​ന​ത​യ്ക്കാ​യി സാ​ന്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഹി​സ്ബു​ള്ള ഭീ​ക​ര​ർ. ഒ​രു കു​ടും​ബ​ത്തി​ന് 14,000 ഡോ​ള​ർ വ​രെ (ഏ​ക​ദേ​ശം 13.3 ല​ക്ഷം രൂ​പ) ന​ൽ​കാ​നാ​ണു തീ​രു​മാ​നം. ഹി​സ്ബു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ലി ദാ​മു​ഷ് ആ​ണു പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ പ​ണം എ​വി​ടെ​നി​ന്നാ​ണെ​ന്നു ഹി​സ്ബു​ള്ള വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​തി​നാ​യി ഇ​റാ​ൻ 20 കോ​ടി ഡോ​ള​ർ ഹി​സ്ബു​ള്ള​യ്ക്കു കൈ​മാ​റി​യ​താ​യി ക​ഴി​ഞ്ഞ​യാ​ഴ്ച വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. ഇ​റാ​ന് ഇ​ത്ര​യും തു​ക ന​ല്കാ​ൻ ശേ​ഷി​യി​ല്ലെ​ന്നാ​ണ് അ​മേ​രി​ക്ക അ​ന്ന് പ്ര​തി​ക​രി​ച്ച​ത്. യു​എ​സ്-​ഇ​സ്രേ​ലി ആ​ക്ര​മ​ണം നേ​രി​ട്ട ഇ​റാ​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മാ​ർ​ച്ച് ര​ണ്ടി​നാ​ണ് ഹി​സ്ബു​ള്ള ഭീ​ക​ര​ർ യു​ദ്ധ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ ല​ബ​ന​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 4,300 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ല​ക്ഷ​ങ്ങ​ൾ അ​ഭ​യാ​ർ​ഥി​ക​ളാ​വു​ക​യും ചെ​യ്തു. ല​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​സ്രേ​ലി ആ​ക്ര​മ​ണം മൂ​ലം വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണ് 14,000 ഡോ​ള​ർ വ​ച്ചു…

Read More

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ശേ​ഷം കാ​ണാ​താ​യ വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ ന​ഴ്‌​സ് ഫി​ലോ​മി​ന സൗ​ദി പൊ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ; ബാ​ഗി​ൽ നി​രോ​ധി​ത മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്

ജി​ദ്ദ: ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ശേ​ഷം കാ​ണാ​താ​യ വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ ന​ഴ്‌​സ് ഫി​ലോ​മി​ന സൗ​ദി പൊ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സൗ​ദി​യി​ൽ നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ കൈ​വ​ശം​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഫി​ലോ​മി​ന​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച​തെ​ന്ന് ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക​ടു​ത്ത് അ​യ്യ​ൻ​കൊ​ല്ലി സ്വ​ദേ​ശി​ക​ളാ​യ ര​വി–​ശെ​ൽ​വി ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ് 32കാ​രി​യാ​യ ഫി​ലോ​മി​ന. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​ണ്. വാ​ർ​ഷി​കാ​വ​ധി​ക്കു​ശേ​ഷം ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് ഫി​ലോ​മി​ന ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം ജി​ദ്ദ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ണ​ക്‌​ഷ​ൻ വി​മാ​ന​ത്തി​ൽ റി​യാ​ദി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം രാ​ത്രി എ​ട്ട​ര​യോ​ടെ പി​താ​വ് ര​വി​ക്കും ഭ​ർ​ത്താ​വ് ജോ​ണി​നും ഫി​ലോ​മി​ന ശ​ബ്‌​ദ​സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ത​ട​ഞ്ഞു​വ​ച്ച​താ​യും ല​ഗേ​ജ് കൊ​ണ്ടു​പോ​യ​താ​യും ഫോ​ൺ ആ​വ​ശ്യ​പ്പെ​ട്ട​താ​യും സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഫി​ലോ​മി​ന​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തോ​ടെ കു​ടും​ബം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി. റി​യാ​ദി​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫി​ലോ​മി​ന…

Read More

സമരജ്വാല അണയാതെ പ്രതിഷേധം തുടരുന്നു; ഡ​ൽ​ഹി സ​മ​ര​ത്തി​നി​ടെ​യു​ള്ള കൈ​യേ​റ്റ​ത്തി​ൽ എ​ൻ​എ​സ്‌‌‌​യു​ഐ നേ​താ​വ് ആ​തി​ര വി​ജ​യ​ന്‍റെ പ​രാ​തി​യി​ൽ കേ​ര​ള​ത്തി​ൽ കേ​സ്

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​മ​ര​ത്തി​നി​ടെ​യു​ള്ള കൈ​യേ​റ്റ​ത്തി​ൽ കേ​ര​ള​ത്തി​ൽ കേ​സ്. എ​ൻ​എ​സ്‌‌‌​യു​ഐ നേ​താ​വ് ആ​തി​ര വി​ജ​യ​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഡി​ജി​പി​ക്കാ​ണ് ആ​തി​ര പ​രാ​തി ന​ൽ​കി​യ​ത്. ഡ​ൽ​ഹി സമരത്തിനിടെ പരിക്കേറ്റ ആതിര ഉൾപ്പെടെയുള്ളവർ ക്രൂരമായ മർദനത്തിന് ഇരയായതായി പ്രതികരിച്ചിരുന്നു. സമരജ്വാല അണയ്ക്കാതെ പ്രതിഷേധക്കാർ ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേയും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രാ​യ പൊ​ലി​സ് അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേയും ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​ഭൂ​മി​യാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ഫി​റോ​സ് ഷാ ​റോ​ഡി​ൽ​നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് ഇ​ട​ത് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ ഡി​വൈ​എ​ഫ്ഐ​യും എ​സ്എ​ഫ്ഐ​യും സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി​യ​പ്പോ​ൾ യൂ​ത്ത് കോ​ൺ​​ഗ്ര​സ് പൊ​ലി​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. ര​ണ്ട് മാ​ർ​ച്ചു​ക​ളും പൊ​ലി​സ് ത​ട​യാ​ൻ ശ്ര​മി​ച്ചു. പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന നൂ​റോ​ളം പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി.ഫി​റോ​സ് ഷാ ​റോ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ഡി​വൈ​എ​ഫ്ഐ-​എ​സ്എ​ഫ്ഐ മാ​ർ​ച്ച് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കു​ള്ള റോ​ഡി​ലേ​ക്ക്…

Read More