ന്യൂഡൽഹി: 2026 ലെ ഓസ്കർ പുരസ്കാരത്തിനുള്ള പട്ടികയിൽ നിന്ന് ഇന്ത്യൻ ചിത്രം ‘ഹോംബൗണ്ട്’ പുറത്തായി. രാജ്യാന്തര സിനിമാ വിഭാഗത്തിലെ ഇന്ത്യൻ എൻട്രിയായ ചിത്രം അന്തിമപട്ടികയിൽ ഉൾപ്പെട്ടില്ല.
ലോസാഞ്ചലസിൽ ഇന്നലെ രാത്രിയോടെയാണ് അവസാന അഞ്ച് ചിത്രങ്ങളുടെ പട്ടിക അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയസൻസ് പ്രഖ്യാപിച്ചത്. ബ്രസീലിയൻ ചിത്രം ദി സീക്രട്ട് ഏജന്റ്, ഫ്രാൻസിൽ നിന്നുള്ള ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്, നോർവേയുടെ സെന്റിമെന്റൽ വാല്യു, സ്പാനിഷ് ചിത്രം സിറാത്, ടുണീഷ്യൻ ഫീച്ചർചിത്രം ദ വോയിസ് ഓഫ് ഹിന്ദ് രജാബ് എന്നിവരാണ് അവസാന അഞ്ചിൽ സ്ഥാനം പിടിച്ചത്. മാര്‍ച്ച് 15നാണ് പുരസ്കാരവിതരണം.
