വൃ​ക്ക​ദാ​ന​ത്തി​ലൂ​ടെ പ്രി​യ​ത​മ​ന് പു​തു​ജീ​വ​ന്‍ ന​ല്‍​കി​യ ഷൈ​ല​ജ ടീ​ച്ച​ര്‍ വി​ട​വാ​ങ്ങി

എ​ട​ത്വ: വൃ​ക്ക​ദാ​ന​ത്തി​ലൂ​ടെ പ്രി​യ​ത​മ​ന് പു​തു​ജീ​വ​ന്‍ ന​ല്‍​കി​യ ഷൈ​ല​ജ ടീ​ച്ച​ര്‍ അ​ര്‍​ബു​ദ​ത്തി​നു മു​ന്‍​പി​ല്‍ കി​ട​ങ്ങി. ത​ല​വ​ടി മു​ണ്ടു​ചി​റ വീ​ട്ടി​ല്‍ ഷൈ​ല​ജ ടീ​ച്ച​ര്‍ (65) ആ​ണ് അ​ന്ത​രി​ച്ച​ത്. ത​ല​വ​ടി ആ​ന​പ്ര​മ്പാ​ല്‍ ദേ​വ​സ്വം യുപി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക​യാ​യി​രു​ന്നു. അ​ര്‍​ബു​ദരോ​ഗ​ബാ​ധ​യെത്തുട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലു​മ​ണി​യോ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ 2003-ല്‍ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ര്‍​ത്താ​വ് ലാ​ല​സ​ന് വൃ​ക്കരോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ചി​കി​ത്സ​ക​ള്‍ തു​ട​ര്‍​ന്നു​വെ​ങ്കി​ലും 2007 അ​ദ്ദേ​ഹ​ത്തി​ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​റ​ണാ​കു​ളത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​ന​യില്‍ ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​ണെ​ന്ന് സ്ഥി​തീ​ക​രി​ച്ചു.

ഡ​യാ​ലി​സി​സ് ചെ​യ്യാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ആ​ദ്യ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ​പ്പോ​ള്‍ത​ന്നെ ലാ​ല​സ​ന്‍ കൂ​ടു​ത​ല്‍ ക്ഷീ​ണി​ത​നാ​യിരു​ന്നു. വൃ​ക്ക മാ​റ്റി​വ​യ്ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേശി​ച്ചെ​ങ്കി​ലും ലാ​ല​സ​ന് യോ​ജി​ക്കു​ന്ന വൃ​ക്ക കി​ട്ടാ​ന്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് ഷൈ​ല​ജ തി​രി​ച്ച​റി​ഞ്ഞു.ബ​യോ​ള​ജി അ​ധ്യാ​പി​ക കൂ​ടി​യാ​യ ടീ​ച്ച​ര്‍ ത​ന്നെ​യാ​ണ് ഡോ​ക്ട​റോ​ട് വൃ​ക്ക​മാ​റ്റ ശസ്ത്ര ക്രിയെക്കുറിച്ച് ആ​ദ്യം സം​സാ​രി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ട​ന്ന ര​ക്ത​പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​വ​രു​ടെ​യും ര​ക്ത​ഗ്രൂ​പ്പ് ഒ​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. മ​റ്റ് പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടി ക​ഴി​ഞ്ഞ​തോ​ടെ 98 ശ​ത​മാ​നം പ​ര്യാ​പ്ത​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി. 2011 മേ​യ് 31-ന് ​ശ​സ്ത്ര​ക്രി​യ ന​ട​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്കു തൊ​ട്ടു​മു​ന്‍​പ് വ​രെ പ്രി​യ​ത​മ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഓ​ടി​ന​ട​ന്നു ചെ​യ്ത​തും ഷൈ​ല​ജ ടീ​ച്ച​ര്‍ ത​ന്നെ​യാ​യി​രു​ന്നു.

സ്വ​ന്തം ജീ​വി​തംത​ന്നെ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ക്കി​യ ടീ​ച്ച​ര്‍ വി​ട​വാ​ങ്ങു​മ്പോ​ള്‍ സ​മൂ​ഹ​ത്തി​ന് പ​ക​ര്‍​ന്നുന​ല്‍​കു​ന്ന​ത് വ​ലി​യൊ​രു സ്‌​നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​യി​രു​ന്നു. കു​ട്ടി​ക​ള്‍​ക്കും സ​ഹാ​ധ്യാ​പ​ക​ര്‍​ക്കും പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന ഷൈ​ല​ജ ടീ​ച്ച​ര്‍ പ്രി​യ​ത​മ​ന് പ്രാണൻ പകുത്തുനൽകിയാ ണ് അ​ര്‍​ബു​ദ​ത്തി​ന് മു​ന്‍​പി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. സം​സ്‌​കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: അഞ്ജു, അ​വി​നാ​ശ്. മ​രു​മ​ക്ക​ൾ:പ്ര​സ​ന്ന (ചെ​ന്നൈ), അ​ഞ്ചു. സം​സ്‌​കാ​രം പി​ന്നീ​ട്.

Related posts

Leave a Comment