വി​വാ​ഹം നാ​ളെ​യാ​ണ്! വ​യോ​ജ​നങ്ങ​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി പ​ക​ൽ​വീ​ട്ടി​ൽ പ്ര​തി​ശ്രു​ത വ​ധു​വും വ​ര​നും

മേ​ലൂ​ർ:​വ​യോ​ജ​ങ്ങ​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി പ​ക​ൽ​വീ​ട്ടി​ൽ പ്ര​തി​ശ്രു​ത​വ​ധു​വും​വ​ര​നുമെ​ത്തി.​

പാ​ല​ശേ​രി കി​ഴ​ക്കേ​പു​റ​ത്ത്കു​ടി വീ​ട്ടി​ൽ കെ.​പി.​ റോ​യി​യു​ടെ​യും രാ​ഖി​യു​ടെ​യും മ​ക​ൾ അ​വ​നി​യു​ടെ​യും പ​ത്ത​നം​തി​ട്ട ത​ല​ചി​റ സ​ൻ​ജീ​വ് ഭ​വ​ൻ വീ​ട്ടി​ൽ രാ​ജീ​വ് കു​മാ​റി​ന്‍റെ​യും ശ്രീ​ജ​യു​ടെ​യും മ​ക​ൻ നി​ധി​ൻ രാ​ജി​ന്‍റെയും വി​വാ​ഹം നാ​ളെ​യാ​ണ്.​

വ​ധു​വി​ന് പു​ട​വ കൊ​ടു​ക്ക​ൽ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ശേരി​യി​ലെ വ​ധു ഗൃ​ഹ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​നു ശേ​ഷം വ​യോ​ജ​ങ്ങ​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങാ​ൻ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പൂ​ലാ​നി​യി​ലെ പ​ക​ൽ​വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു ഇ​വ​ർ.​

പി.​കെ.​അ​ശോ​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ക​ൽ വീ​ട് അം​ഗ​ങ്ങ​ൾ പൂ​ച്ചെ​ണ്ടുന​ൽ​കി പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും വ​ര​നെ​യും സ്വീ​ക​രി​ച്ചു.​ പു​ഷ്പ​ഗി​രി ഫാ​ത്തി​മ മാ​ത ഇ​ട​വ​ക വി​കാ​രി ഫാ.​സു​ഭാ​ഷ് മാ​ളി​യേ​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ക​ൽ വീ​ട്ടി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ത്ത 18 വ​യോ​ജ​ന​ങ്ങ​ൾ​ക്കും കു​ടാ​തെ പ​ക​ൽ​വീ​ടി​ന്‍റെ കെ​യ​ർ ടെ​യ് ക്ക​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ജി​ത​ക്കും പു​ട​വ ന​ൽ​കി അ​നു​ഗ്ര​ഹം തേ​ടി.​മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ബാ​ബു, പ​ക​ൽ​വീ​ട് ക​ണ്‍​വീ​ന​ർ എം.​എ​ൻ.​ഷാ​ജി മാ​സ്റ്റ​ർ.​സ​ന്തോ​ഷ് മാ​സ്റ്റ​ർ, അ​വ​നി​യു​ടെ പി​താ​വ് റോ​യ്, നി​ധി​ന്‍റെ പി​താ​വ് രാ​ജീ​വ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​

Related posts

Leave a Comment