ആശങ്കപ്പെടേണ്ടന്ന് പറ‍യുമ്പോഴും ജില്ലയിൽ കൊറോണ നി​രീ​ക്ഷ​ണ​ത്തി​ൽ 56 പേ​ർ; നാ​ലു​പേ​ർ ആ​ശു​പ​ത്രി​യി​ൽ; വിദഗ്ദ്ധ സജ്ജീകരണങ്ങളുമായി മെഡിക്കൽ കോളജ്

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്പോ​ഴും ജി​ല്ല​യി​ൽ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. തി​ങ്ക​ളാ​ഴ്ച 35 പേ​രാ​യി​രു​ന്നു തൃ​ശൂ​രി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച ഇ​വ​രു​ടെ എ​ണ്ണം 56 ആ​യി. ഇ​തി​ൽ നാ​ലു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലും ബാ​ക്കി 52 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.

രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 38 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ല്ല.

കോ​ഴി​ക്കോ​ട് 115 പേ​രും എ​റ​ണാ​കു​ള​ത്ത് 96 പേ​രും മ​ല​പ്പു​റ​ത്ത് 68 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന ഏ​ഴി​ൽ നാ​ലു​പേ​രും തൃ​ശൂ​രി​ലാ​ണ്. എ​റ​ണാ​കു​ള​ത്ത് ര​ണ്ടു​പേ​രും മ​ല​പ്പു​റ​ത്ത് ഒ​രാ​ളും ചി​കി​ത്സ​യി​ലു​ണ്ട്.

കൊ​റോ​ണ ചി​കി​ത്സ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് റെ​ഡി
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ പ്ര​ത്യേ​ക ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് തു​റ​ന്നു. ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രെ ഇ​വി​ടെ ചു​മ​ത​ല​പ്പെ​ടു​ത്തി.

നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി​യി​ൽ ആ​ദ്യം ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യെ​ങ്കി​ലും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​വി​ടെ​യി​ല്ലെ​ന്ന​തി​നാ​ലാ​ണ് പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ക​ളി​ലേ​ക്ക് കൊ​റോ​ണ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും മാ​റ്റി​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നും മ​ല​പ്പു​റ​ത്തു നി​ന്നും മ​റ്റും കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യെ​ല്ലാം ഇ​വി​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ മ​രു​ന്നു​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ഭാ​ഗ​ത്തേ​ക്ക് മ​റ്റു രോ​ഗി​ക​ൾ​ക്കോ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കോ സ​ന്ദ​ർ​ശ​ക​ർ​ക്കോ പ്ര​വേ​ശ​ന​മി​ല്ല. ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള ലി​ഫ്റ്റു​ക​ൾ ഈ ​വാ​ർ​ഡി​ലേ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. പ്രി​ൻ​സി​പ്പാ​ൾ ഡോ.​എം.​എ ആ​ൻ​ഡ്രൂ​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment