ഭാര്യയോടൊപ്പം അനധികൃതമായി ഹൈദരാബാദിൽ താമസം; പാകിസ്ഥാൻ പൗരൻ അറസ്റ്റിൽ

ഇ​ന്ത്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യെ​ത്തി തെ​ല​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ ഭാ​ര്യ​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പാ​കി​സ്ഥാ​ൻ പൗ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

പാ​കി​സ്ഥാ​നി​ലെ ഷാ​ങ്ഹാ​യ് ജി​ല്ല​യി​ൽ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ​യി​ൽ നി​ന്നു​ള്ള ഫാ​യി​സ് മു​ഹ​മ്മ​ദ് എ​ന്ന​യാ​ളാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി ​സാ​യ് ചൈ​ത​ന്യ അ​റി​യി​ച്ചു.

വി​സ​യി​ല്ലാ​തെ നേ​പ്പാ​ൾ അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന ഫാ​യി​സ് ഹൈ​ദ​രാ​ബാ​ദി​ലെ കി​ഷ​ൻ ബാ​ഗ് ഏ​രി​യ സ്വ​ദേ​ശി​യാ​യ ഭാ​ര്യ​യു​ടെ വ​സ​തി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് പാ​കി​സ്ഥാ​ൻ പാ​സ്‌​പോ​ർ​ട്ടും മ​റ്റ് രേ​ഖ​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ വ്യാ​ജ ഐ​ഡി പ്രൂ​ഫ് വാ​ങ്ങാ​മെ​ന്ന് ഭാ​ര്യാ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ വാ​ഗ്ദാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ​യും മ​ക​നെ​യും കാ​ണാ​ൻ ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ത്. ഫാ​യി​സി​നെ​തി​രെ ഐ​പി​സി​യി​ലെ​യും ഫോ​റി​നേ​ഴ്സ് ആ​ക്ടി​ലെ​യും പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2018-ൽ ​ഫാ​യി​സ് ഒ​രു ഗാ​ർ​മെ​ന്‍റ്സ് ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​യി യു​എ​ഇ​യി​ലേ​ക്ക് പോ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള 29 കാ​രി​യാ​യ യു​വ​തി​യെ പ​രി​ച​യ​പ്പെ​ടു​ക​യും അ​വി​ടെ ജോ​ലി ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ഒ​രു മ​ക​നെ പ്ര​സ​വി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി പി​ന്നീ​ട് 2022 ഓ​ഗ​സ്റ്റി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ തി​രി​ച്ചെ​ത്തി കി​ഷ​ൻ ബാ​ഗി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Related posts

Leave a Comment