സ്വി​ഫ്റ്റ് ബ​സ് ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് 31 പേ​ർ​ക്കു പ​രി​ക്ക്; അ​ഞ്ചു പേ​ർ​ക്കു ഗു​രു​ത​രം

ഹ​രി​പ്പാ​ട്: സ്വി​ഫ്റ്റ് ബ​സ് ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു 31 പേ​ർ​ക്ക് പ​രി​ക്ക്, അ​ഞ്ചു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​രം.​ദേ​ശീ​യ​പാ​ത​യി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 10:30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കോ​ഴി​ക്കോ​ടു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് മം​ഗ​ലാ​പു​ര​ത്തു​നി​ന്നു തി​രു​നെ​ൽ​വേ​ലി​ക്ക് ടാ​റു​മാ​യി പോ​യ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ൽ 36 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 31 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​ല​ർ​ക്കും നി​സാ​ര പ​രി​ക്കു​ക​ളാ​ണു​ള്ള​ത്. പ​രി​ക്കേ​റ്റ​വ​രെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ല​ത(44), മ​ക​ൾ ജാ​ന​കി(19), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സാ​ജ​ൻ (23), കു​ന്നം​കു​ളം സ്വ​ദേ​ശി സാ​റ(23), ക​ല്ല​മ്പ​ലം സ്വ​ദേ​ശി കാ​ർ​ത്തി​കേ​യ​ൻ(45) എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി രാ​ജ​ൻ(55), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് (55), വി​ന​യ​ൻ (55)എ​ന്നി​വ​ർ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഫൗ​സി​യ (30), മ​ക​ൾ ഫൈ​ഹ (10) എ​ന്നി​വ​രെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​രും പോ​ലീ​സും അ​ഗ്നി ര​ക്ഷാ​സേ​ന​യും എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related posts

Leave a Comment