കൈ​ക്കു​ഞ്ഞു​മാ​യി ര​ക്ത​ത്തി​ൽ കു​ളി​ച്ചു​വ​രു​ന്ന യു​വ​തി; വീ​ട്ടി​ലെ​ത്തി നോ​ക്കി​യ നാ​ട്ടു​കാ​ർ ക​ണ്ട​ത് വെ​ട്ടേ​റ്റ് മ​രി​ച്ചു കി​ട​ക്കു​ന്ന ദ​മ്പ​തി​ക​ളെ; ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ മ​ക​ളു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം തോ​ട്ട​ക്ക​ര​യി​ൽ ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ന്നു. നാ​ല​ക​ത്ത് ന​സീ​ർ(63), ഭാ​ര്യ സു​ഹ​റ(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​തി പൊ​ന്നാ​നി സ്വ​ദേ​ശി റാ​ഫി ക​സ്റ്റ​ഡി​യി​ൽ. ദ​ന്പ​തി​ക​ളു​ടെ വ​ള​ർ​ത്തു​മ​ക​ളു​ടെ മു​ൻ ഭ​ർ​ത്താ​വാ​ണ് പ്ര​തി റാ​ഫി. അ​ർ​ധ​രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം.

വ​ള​ർ​ത്തു മ​ക​ളു​ടെ നാ​ലു​വ​യ​സാ​യ മ​ക​നെ ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ലും ക​ണ്ടെ​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പി​ന്നീ​ട് വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സു​ൽ​ഫി​യ​ത്ത് എ​ന്ന യു​വ​തി നാ​ല്‌ വ​യ​സു​കാ​ര​നു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. നാ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​വാ​വി​നെ സ​മീ​പ​ത്തെ ഖ​ബ​ർ​സ്ഥാ​നി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment