ചെ​ല്ല​ഞ്ചി​പ്പാ​ല​ത്തി​ല്‍ ബൈ​ക്കു​ക​ളു​ടെ മ​ത്സ​രയോട്ടം അ​പ​ക​ടം വി​ത​യ്ക്കു​ന്നു! ചെയ്തുകൂട്ടുന്ന കാര്യങ്ങളെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പാ​ലോ​ട് : പു​തു​താ​യി നി​ര്‍​മി​ച്ച ചെ​ല്ല​ഞ്ചി​പ്പാ​ല​ത്തി​ല്‍ ബൈ​ക്കുക​ളു​ടെ മ​ത്സ​ര​യോ​ട്ടം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന യു​വാ​ക്ക​ളാ​ണ് മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ധാ​രാ​ളം​പേ​ര്‍ സാ​യാ​ഹ്ന​ക്കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​നാ​യി കു​ടും​ബ​സ​മേ​തം ചെ​ല്ല​ഞ്ചി​പ്പാ​ല​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ഇ​വ​രു​ടെ മു​ന്നി​ലാ​ണ് യു​വാ​ക്ക​ളു​ടെ ബൈ​ക്ക് അ​ഭ്യാ​സ​ങ്ങ​ള്‍. 150അ​ടി പൊ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ ചെ​റി​യ കൈ​വ​രി​യി​ലൂ​ടെ ന​ട​ന്ന് കൈ​യ​ടി നേ​ടു​ന്ന​തും ഇ​വ​രു​ടെ വി​നോ​ദ​മാ​ണ്.

500രൂ​പ മു​ത​ല്‍ പ​ന്ത​യം വ​ച്ചു​ള്ള ബൈ​ക്കു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം. മ​ത്സ​ര ഒാ​ട്ടം ത​ട​യാ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ച​പ്പോ​ൾ സം​ഘം ഇ​വ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ​താ​യും പ​രാ​തി​യു​ണ്ട്.

പാ​ല​ത്തി​ലെ യു​വാ​ക്ക​ളു​ടെ ബൈ​ക്ക് അ​ഭ്യാ​സ​ങ്ങ​ളും, പാ​ല​ത്തി​ന​ടി​യി​ലെ മ​ദ്യ​പാ​ന​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പാ​ലം സം​ര​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രി​ച്ചു.

പാ​ലോ​ട്, പാ​ങ്ങോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​രാ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലുംയാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Related posts

Leave a Comment