ന​മു​ക്ക് പാ​ർ​ക്കാ​ൻ പ​ള്ള​ത്തെ മു​ന്തി​രി​ത്തോ​പ്പു​ക​ൾ; വിശ്രമ ജീ​വി​തം മുന്തി​രി​വ​ള്ളി​ക​ളാ​ൽ പു​ഷ്പി​ച്ച സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ള​റി​യാം


മു​​ന്തി​​രി​​യും മു​​ന്തി​​രി​​ത്തോ​​ട്ട​​വും ആ​​രും ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​താ​​ണ്. മു​​ന്തി​​രി​​ത്തോ​​പ്പ് കാ​​ണാ​​ന്‍ ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ ക​​മ്പ​​ത്തോ ക​​ര്‍​ണാ​​ട​​ക​​യി​​ലോ ഒ​​ക്കെ പോ​​ക​​ണം. എ​​ന്നാ​​ല്‍ കോ​​ട്ട​​യ​​ത്തി​​നു സ​​മീ​​പം പ​​ള്ള​​ത്ത് ഏ​​ഴു സെ​ന്‍റ് ഭൂ​​മി​​യി​​ല്‍ മ​​നോ​​ഹ​​ര​​മാ​​യ മു​​ന്തി​​രി​​ത്തോ​​ട്ടം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ക​യാ​​ണ് സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ പ​​ള്ളം ശ്രീ​​രം​​ഗം ത്രി​​വേ​​ണി​​യി​​ല്‍ ശ്രീ​​കു​​മാ​​റും ശ്രീ​​പ്ര​​കാ​​ശും. ഇ​​വ​​രു​​ടെ സ​​ഹോ​​ദ​​രസ്‌​​നേ​​ഹ​​ത്തി​​ലും ഒ​​രു​​മ​​യി​​ലും ഈ ​​തോ​​ട്ട​​ത്തി​​ലെ മു​​ന്തി​​ര​​വ​​ള്ളി​​ക​​ള്‍ ത​​ളി​​ര്‍​ക്കു​​ക​​യും പൂ​​ക്കു​​ക​​യും കാ​​യ്ക്കു​​ക​​യും ചെ​​യ്തു.

യൂ​​ണി​​യ​​ന്‍ ബാ​​ങ്കി​​ല്‍നി​​ന്ന് മാ​​നേ​​ജ​​രാ​​യി വി​​ര​​മി​​ച്ച് വി​​ശ്ര​​മ​ജീ​​വി​​തം ന​​യി​​ക്കു​​ക​​യാ​​ണ് ശ്രീ​​കു​​മാ​​ര്‍. സ്വ​​കാ​​ര്യ ക​​മ്പ​​നി​​യി​​ല്‍നി​​ന്ന് റി​​ട്ട​​യര്‍ ചെ​​യ്ത​​യാ​​ളാ​​ണ് ശ്രീ​​പ്ര​​കാ​​ശ്. ശ്രീ​​കു​​മാ​​റി​​ന്‍റെ ബാ​​ങ്ക് ജീ​​വി​​തം കൂ​​ടു​​ത​​ലും ത​​മി​​ഴ്‌​​നാ​​ട്ടി​​ലാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യ​​ത്ത് തി​​രി​​പ്പുര്‍ ചെ​​ന്നി​​മ​​ലൈ പ്ര​​ദേ​​ശ​​ത്ത് മു​​ന്തി​​രി​കൃ​​ഷി​​ക്ക് വാ​​യ്പ എ​​ടു​​ക്കാ​​നെ​​ത്തി​​യ​​വ​​ര്‍​ക്ക് വാ​​യ്പ ശ​​രി​​യാ​​ക്കി കൊ​​ടു​​ക്കു​​ന്ന ജോ​​ലി​​യാ​​യി​​രു​​ന്നു ശ്രീ​​കു​​മാ​​ര്‍ പ്ര​​ധാ​​ന​​മാ​​യും ചെ​​യ്തി​​രു​​ന്ന​​ത്.

ഫാം ​​വി​​സി​​റ്റിം​​ഗും മ​​റ്റു​​മാ​​യി മു​​ന്തി​​രി​​ത്തോ​​ട്ട​​ങ്ങ​​ള്‍ കാ​​ണാ​​നും കൃ​​ഷി​രീ​​തി​​ക​​ള്‍ മ​​ന​​സി​​ലാ​​ക്കാ​​നും സാ​​ധി​​ച്ച ശ്രീ​​കു​​മാ​​ര്‍ ജോ​​ലി​​യി​​ല്‍നി​​ന്ന് റി​​ട്ട​​യ​​ര്‍ ചെ​​യ്ത ശേ​​ഷം സ​​ഹോ​​ദ​​ര​​ന്‍ ശ്രീ​​പ്ര​​കാ​​ശി​​നോ​​ട് പ​​റ​​ഞ്ഞു വീ​​ടി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള സ്ഥ​​ല​​ത്ത് മു​​ന്തി​​രി​തൈ​​ക​​ള്‍ ന​​ട്ടുവ​​ള​​ര്‍​ത്തി​​യാ​​ലോ എ​​ന്ന്. ആ​​ദ്യ​​മൊ​​ന്നു ശ​​ങ്കി​​ച്ചെ​​ങ്കി​​ലും ന​​ഴ്‌​​സ​​റി​​യി​​ല്‍നി​​ന്നു തൈ​​ക​​ള്‍ വാ​​ങ്ങി വീ​​ടി​​നോ​​ടു ചേ​​ര്‍​ന്ന സ്ഥ​​ല​​ത്ത് തൈ​​ക​​ള്‍ ന​​ട്ടു. ഇ​​പ്പോ​​ള്‍ ഏ​​ഴു സെ​​ന്‍റ് സ്ഥ​​ലം നി​​റ​​യെ കൃ​​ഷി​​യു​​ണ്ട്. തൈ ​​ന​​ട്ട് ഒ​​രു വ​​ര്‍​ഷ​​മാ​​കാ​​ന്‍ ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ബാ​​ക്കിനി​​ല്‍​ക്കേ മു​​ന്തി​​രി​​ക​​ള്‍ കാ​​യ്ച്ചു തു​​ട​​ങ്ങി.

മ​​റ്റു കൃ​​ഷി​​ക​​ള്‍ പോ​​ലെ​​യ​​ല്ല മു​​ന്തി​​രി​കൃ​​ഷി. പ​​രി​​ച​​ര​​ണ​​വും ന​​ന​​യും കൃ​​ത്യ​​മാ​​യ പ്രൂണിം​​ഗും ന​​ട​​ത്തി​​യെ​​ങ്കി​​ല്‍ മാ​​ത്ര​​മേ കാ​​യ്ക​​ള്‍ ഉ​​ണ്ടാ​​കു​​ക​​യു​​ള്ളൂ. മു​​ന്തി​​രി​കൃ​​ഷി​​ക്ക് ന​​ല്ല വെ​​യി​​ല്‍ ആ​​വ​​ശ്യ​​മാ​​ണ്, ഒ​​പ്പം മു​​ന്തി​​രി ചെ​​ടി​​ക​​ളു​​ടെ ചു​​വ​​ട്ടി​​ല്‍ ത​​ണ​​ലും. ആ​​വ​​ശ്യ​​ത്തി​​നു വെ​​ള്ള​​വും വേ​​ണം, 10 ദി​​വ​​സ​​ത്തി​​ല്‍ ഒ​​രി​​ക്ക​​ല്‍ വ​​ള​​വും ന​​ല്‍​ക​​ണം. പൂ​​ര്‍​ണ​​മാ​​യും ജൈ​​വ​​വ​​ള​​മാ​​ണ് ന​​ല്‍​കു​​ന്ന​​ത്. ചാ​​ണ​​ക​പ്പൊ​​ടി, എ​​ല്ലു​​പൊ​​ടി, ക​​ഞ്ഞി​​വെ​​ള്ളം പു​​ളി​​പ്പി​​ച്ച​​ത്, ക​​ട​​ല​​പ്പിണ്ണാ​​ക്ക്, മ​ത്സ്യ​വും മാം​സ​വു​മൊ​ക്കെ ഒ​​ക്കെ ക​​ഴു​​കി​​യ വെ​​ള്ളം ഇ​​വ​​യാ​​ണ് ന​​ല്‍​കു​​ന്ന​​ത്.

ഇ​​തു​​വ​​രെ 60,000 രൂ​​പ​​യോ​​ളം മു​​ന്തി​​രിത്തോട്ട​​ത്തി​​നാ​​യി ഇ​​വ​​ര്‍ ചെ​​ല​​വ​​ഴി​​ച്ചുക​​ഴി​​ഞ്ഞു. മു​​ന്തി​​രി​വ​​ള്ളി​​ക​​ള്‍ പ​​ട​​രാ​​ന്‍ ന​​ല്ല പ​​ന്ത​​ല്‍ വേ​​ണം. ഒ​​രു മു​​ന്തി​​രിച്ചെ​​ടി 25 വ​​ര്‍​ഷ​​ത്തോ​​ളം ഫ​​ലം ന​​ല്‍​കും, ചെ​​ടി​​യെ എ​​ങ്ങ​​നെ സം​​ര​​ക്ഷി​​ക്കു​​ന്നു എ​​ന്ന​​കാ​​ര്യ​​ത്തെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കും ഫ​​ല​​പ്രാ​​പ്തി. മു​​ന്തി​​രി​​പ്പ​​ഴ​​ത്തി​​ന്‍റെ രു​​ചി​​യും മ​​ധു​​ര​​വു​​മെ​​ല്ലാം ചെ​​ടി​​ക്ക് ന​​ല്‍​കു​​ന്ന പ​​രി​​ച​​ര​​ണ​​ത്തെ ആ​​ശ്ര​​യി​​ച്ചാ​​ണ്. മു​​ന്തി​​രി​പ്പ​​ഴ​​ങ്ങ​​ള്‍ അ​​ഞ്ചു മാ​​സ​​ത്തി​​ല്‍ പാ​​ക​​മാ​​കും.

വി​​ശ്ര​​മ​​കാ​​ല​​ത്തെ വി​​നോ​​ദം വ​​ലി​​യ വി​​ജ​​യ​​മാ​​യ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ഇ​​രു​​വ​​രും. വീ​​ടി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള കു​​റ​​ച്ചു സ്ഥ​​ല​​ത്തു​കൂ​​ടി കൃ​​ഷി വ്യാ​​പി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് ഈ ​​സ​​ഹോ​​ദ​​ര​​ന്മാ​​ര്‍. ക​​ണ്ണി​​നും മ​​ന​​സി​​നും കു​​ളി​​ർ​മ​​യേ​​കു​​ന്ന കാ​​ഴ്ച കാ​​ണു​​ന്ന​​തി​​നും മു​​ന്തി​​രി കൃ​​ഷി​​യേ​​ക്കു​​റി​​ച്ച് അ​​റി​​യാ​​നും ധാ​​രാ​​ളം ആ​​ളു​​ക​​ളാ​​ണ് പ​​ള്ള​​ത്തെ വീ​​ട്ടി​​ലെ​​ത്തു​​ന്ന​​ത്. ശ്രീകുമാര്‍ -9846724133.

ജി​​ബി​​ന്‍ കു​​ര്യ​​ന്‍

Related posts

Leave a Comment