പാം ​​​​​ബീ​​​​​ച്ച് ആക്രമണം: ഓ​സ്റ്റി​ൻ മാ​ർ​ട്ടി​ൻ ട്രം​പ് പ​ക്ഷ​പാ​തി!

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് നോ​​​​​ർ​​​​​ത്ത് ക​​​​​രോ​​​​​ളി​​​​​ന സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ യു​​​​​വാ​​​​​വ്. ഇ​​​​​യാ​​​​​ളെ സീ​​​​​ക്ര​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്നു. നോ​​​​​ർ​​​​​ത്ത് ക​​​​​രോ​​​​​ളി​​​​​ന​​​​​യി​​​​​ലെ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ കാ​​​​​മ​​​​​റൂ​​​​​ണി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ഓ​​​​​സ്റ്റി​​​​​ൻ ടി. ​​​​​മാ​​​​​ർ​​​​​ട്ടി​​​​​നാ​​​​​ണ് (21) അ​​​​​ക്ര​​​​​മി. ഞാ​​​​​യാ​​​​​റാ​​​​​ഴ്ച ഇ​​​​​യാ​​​​​ളെ കാ​​​​​ണാ​​​​​താ​​​​​യ​​​​​താ​​​​​യി കു​​​​​ടും​​​​​ബം പ​​​​​റ​​​​​യു​​​​​ന്നു.

ഓ​​​​​സ്റ്റി​​​​​ൻ മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​തി​​​​​രാ​​​​​യി മു​​​​​ൻ​​​​​പ് കേ​​​​​സു​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​യു​​​​​ന്നു. നോ​​​​​ർ​​​​​ത്ത് ക​​​​​രോ​​​​​ളി​​​​​ന​​​​​യി​​​​​ൽ​​​​​നി​​​​​ന്നും ഫ്ളോ​​​​​റി​​​​​ഡ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള യാ​​​​​ത്ര​​​​​യി​​​​​ലാ​​​​​ണോ തോ​​​​​ക്ക് വാ​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. അ​​​​​ക്ര​​​​​മി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ സീ​​​​​ക്ര​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് ഏ​​​​​ജ​​​​​ന്‍റുമാ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​ർ​​​​​ക്കും പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് പാം ​​​​​ബീ​​​​​ച്ച് കൗ​​​​​ണ്ടി ഷെ​​​​​രീ​​​​​ഫ് റി​​​​​ക്ക് ബ്രാ​​​​​ഡ്ഷാ വാ​​​​​ർ​​​​​ത്താ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​കാ​​​​​ര​​​​​ണം എ​​​​​ന്താ​​​​​ണെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല. എ​​​​​ഫ്ബി​​​​​ഐ അ​​​​​ന്വേ​​​​​ഷ​​​​​ണം ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.

ക​​​​​ടു​​​​​ത്ത ട്രം​​​​​പ് പ​​​​​ക്ഷ​​​​​പാ​​​​​തി​​​​​ക​​​​​ളാ​​​​​യ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള​​​​​യാ​​​​​ളാ​​​​​ണ് മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​ന്ന് ബ​​​​​ന്ധു​​​​​വാ​​​​​യ ബ്രേ​​​​​ഡ​​​​​ൻ ഫീ​​​​​ൽ​​​​​ഡ്സ് പ​​​​​റ​​​​​യു​​​​​ന്നു. മാ​​​​​ർ​​​​​ട്ടി​​​​​ൻ പൊ​​​​​തു​​​​​വെ ശാ​​​​​ന്ത സ്വ​​​​​ഭാ​​​​​വിയാ​​​​​ണ്. തോ​​​​​ക്കി​​​​​നോ​​​​​ട് ഭ​​​​​യ​​​​​മു​​​​​ള്ള​​​​​യാ​​​​​ളു​​​​​മാ​​​​​ണ്. ഇ​​​​​ക്കാ​​​​​ര്യം ത​​​​​നി​​​​​ക്ക് വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​നാ​​​​​വു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ഫീ​​​​​ൽ​​​​​ഡ്സ് പ​​​​​റ​​​​​ഞ്ഞു. മാ​​​​​ർ​​​​​ട്ടി​​​​​ൻ പ്രാ​​​​​ദേ​​​​​ശി​​​​​ക ഗോ​​​​​ൾ​​​​​ഫ് കോ​​​​​ഴ്‌​​​​​സി​​​​​ലാണ് ജോ​​​​​ലി ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​ത്. ഒ​​​​​രു ഉ​​​​​റു​​​​​മ്പി​​​​​നെ പോ​​​​​ലും അ​​​​​യാ​​​​​ൾ ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ക്കി​​​​​ല്ല. തോ​​​​​ക്ക് എ​​​​​ങ്ങ​​​​​നെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നുപോ​​​​​ലും അ​​​​​യാ​​​​​ൾ​​​​​ക്ക് അ​​​​​റി​​​​​യി​​​​​ല്ല.

ഇ​​​​​തു​​​​​പോ​​​​​ലു​​​​​ള്ള എ​​​​​ന്തെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​ൻ ചെ​​​​​യ്യു​​​​​മെ​​​​​ന്ന് വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ഫീ​​​​​ൽ​​​​​ഡ്സ് പ​​​​​റ​​​​​ഞ്ഞു. ഫ്ലോ​​​​​റി​​​​​ഡ പാം ​​​​​ബീ​​​​​ച്ചി​​​​​ലെ മാ​​​​​ർ- അ-​​​​​ലാ​​​​​ഗോ റി​​​​​സോ​​​​​ർ​​​​​ട്ടി​​​​​ൽ പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​സ​​​​​മ​​​​​യം ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്ന​​​​​ര​​​​​യ്ക്കാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. ഈ​​​​​സ​​​​​മ​​​​​യം ട്രം​​​​​പും ഭാ​​​​​ര്യ മെ​​​​​ലാ​​​​​നി​​​​​യ​​​​​യും വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ട്രം​​​​​പി​​​​​നു നേ​​​​​രേ നേ​​​​​രത്തേ​​​​​യും ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ട്. 2024ൽ ​​​​​പെ​​​​​ൻ​​​​​സി​​​​​ൽ​​​​​വേ​​​​​നി​​​​​യ​​​​​യി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് റാ​​​​​ലി​​​​​ക്കി​​​​​ടെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ശ്ര​​​​​മം. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ വ​​​​​ല​​​​​തു​​​​​ചെ​​​​​വി​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​രു​​​​​ന്നു. 2024 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ഫ്ലോ​​​​​റി​​​​​ഡ​​​​​യി​​​​​ലെ വെ​​​​​സ്റ്റ് പാം ​​​​​ബീ​​​​​ച്ചി​​​​​ലു​​​​​ള്ള ട്രം​​​​​പി​​​​​ന്‍റെ ഗോ​​​​​ൾ​​​​​ഫ് കോ​​​​​ഴ്സി​​​​​ൽ​​​​​വ​​​​​ച്ചും വ​​​​​ധ​​​​​ശ്ര​​​​​മ​​​​​മു​​​​​ണ്ടാ​​​​​യി.

Related posts

Leave a Comment