ജ​യി​ച്ചി​ട്ടും ബാ​ഴ്സ​യ്ക്കു നി​രാ​ശ; മെ​സി പ​രി​ക്കേ​റ്റ് പു​റ​ത്ത്

ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ സീ​സ​ണി​ലെ മോ​ശം തു​ട​ക്ക​ത്തി​ന് അ​റു​തി​വ​രു​ത്തി ബാ​ഴ്സ​ലോ​ണ. വി​യ്യാ​റ​ലി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബാ​ഴ്സ വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ൽ പ​രി​ക്ക് ഭേ​ദ​മാ​യി ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി പ​രി​ക്കേ​റ്റ് പു​റ​ത്ത് പോ​യ​ത് ബാ​ഴ്സ​യ്ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്. അ​ന്‍റോ​ണി​യോ ഗ്രീ​സ് മാ​നും (6) അ​ർ​തു​ർ വി​ദാ​ലും (15) ബാ​ഴ്സ​യ്ക്കാ​യി ലീ​ഡെ​ടു​ത്തു. എ​ന്നാ​ൽ ക​സോ​ർ​ള 44 ാം മി​നി​റ്റി​ൽ വി​യ്യാ​റ​ലി​നാ​യി ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചു. സീ​സ​ണി​ൽ ആ​ദ്യ​മാ​യി ഫ​സ്റ്റ് ഇ​ല​വ​നി​ൽ ക​ളി​ക്കാ​നി​റ​ങ്ങി​യ മെ​സി തു​ട​യ്ക്കേ​റ്റ പ​രി​ക്ക് മൂ​ലം ര​ണ്ടാം പ​കു​തി​യി​ൽ തി​രി​ച്ചു​ക​യ​റി.

Related posts