“കൈ വിറയ്ക്കുന്നു… “നടക്കുമ്പോൾ കാലുകൾ പതുക്കെയാകുന്നു…”
“എഴുത്ത് ചെറുതാകുന്നു…” “ശബ്ദം കുറഞ്ഞുവരുന്നു…” ഇതെല്ലാം പ്രായത്തിന്റെ സ്വാഭാവിക മാറ്റങ്ങളായി കരുതി അവഗണിക്കേണ്ടതില്ല. ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുക. കാരണം കൃത്യമായി കണ്ടെത്തുക.ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുക. കാരണം പാർക്കിൻസൺസ് -നെ നേരിടുന്നതിലെ ആദ്യ വിജയം-രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിലാണ്.
എന്താണ് പാർക്കിൻസോണിസം ?
പാർക്കിൻസോണിസം ഒരു രോഗത്തിന്റെ പേര് മാത്രമല്ല; ചലനം മന്ദഗതിയാകുക (bradykinesia), പേശികളുടെ മുറുക്ക് (rigidity), വിശ്രമാവസ്ഥയിലെ വിറയൽ (resting tremor), ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങളുടെ കൂട്ടമാണ്.
ഇതിന്റെ ഏറ്റവും സാധാരണമായ കാരണം പാർക്കിൻസൺസ് രോഗം (Parkinson’s disease) ആണ്. എന്നാൽ ചില മരുന്നുകൾ (medications), തലച്ചോറിലെ രക്തക്കുഴൽ രോഗങ്ങൾ (vascular diseases), മറ്റ് നാഡീകോശങ്ങളുടെ ക്ഷയരോഗങ്ങൾ (neurodegenerative disorders) എന്നിവയും പാർക്കിൻസോണിസത്തിന് (Parkinsonism) കാരണമാകാം.
പാർക്കിൻസൺസ് രോഗത്തിൽ സംഭവിക്കുന്നത്
തലച്ചോറിലെ സബ്സ്റ്റാൻഷ്യ നൈഗ്ര (Substantia nigra) എന്ന ഭാഗത്തുള്ള ഡോപ്പമിൻ ഉൽപ്പാദിപ്പിക്കുന്ന നാഡീകോശങ്ങൾ (dopamine-producing neurons) ക്രമേണ നശിച്ചുപോകുന്നു. ഇതോടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളിൽ (brain circuits) ഡോപ്പമിന്റെ അളവ് കുറയുകയും ചലനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുന്നു. മിക്ക കേസുകളിലും കൃത്യമായ ഒരൊറ്റ കാരണം കണ്ടെത്താനാകില്ല. പ്രായം (age), ജനിതക സാധ്യത (genetic susceptibility), ചില പാരിസ്ഥിതിക ഘടകങ്ങൾ (environmental factors) എന്നിവയ്ക്ക് പങ്കുണ്ടാകാം.
തുടക്കത്തിൽ ശ്രദ്ധിക്കേണ്ട സൂചനകൾ
കൈ വിറയൽ മാത്രമല്ല പാർക്കിൻസൺസിന്റെ ആദ്യ സൂചന.
- ഒരു കൈയുടെ ചലനവും നടക്കുമ്പോഴുള്ള സ്വാഭാവിക ആട്ടവും (arm swing) കുറയുക
- എഴുത്ത് ചെറുതാകുക — (micrographia)
- ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് മന്ദഗതിയാകുക
- മുഖഭാവവും ശബ്ദത്തിന്റെ ശക്തിയും കുറയുക
- ചെറിയ ചുവടുകളോടെ നടക്കുക
- വിശ്രമാവസ്ഥയിലെ വിറയൽ (resting tremor)
- ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക
- മലബന്ധം (constipation)
- ഉറക്കത്തിൽ സ്വപ്നം “അഭിനയിക്കുന്ന” പോലുള്ള പെരുമാറ്റം — REM ഉറക്ക പെരുമാറ്റ വൈകല്യം (REM sleep behaviour disorder)
ചില ചലനേതര ലക്ഷണങ്ങൾ (non-motor symptoms), ചലനലക്ഷണങ്ങൾക്ക് (motor symptoms) മുമ്പുതന്നെ പ്രത്യക്ഷപ്പെടാം.
പാർക്കിൻസോണിസം = പാർക്കിൻസൺസ് രോഗമാണോ?
അല്ല. പാർക്കിൻസൺസ് രോഗം (Parkinson’s disease) പാർക്കിൻസോണിസത്തിന്റെ (Parkinsonism) പ്രധാന കാരണങ്ങളിലൊന്നാണ്.
കൈ വിറച്ചാൽ പാർക്കിൻസൺസ് ആണോ?
അല്ല. എസൻഷ്യൽ ട്രെമർ (Essential tremor), മരുന്നുകളുടെ പാർശ്വഫലങ്ങൾ, ഹൈപ്പർതൈറോയിഡിസം (Hyperthyroidism), ഡിസ്റ്റോണിയ (Dystonia) ഉൾപ്പെടെ പല കാരണങ്ങളുണ്ടാകാം. Parkinsonian tremor സാധാരണയായി വിശ്രമാവസ്ഥയിലാണ് കൂടുതലായി കാണുന്നത്.
പാർക്കിൻസോണിസം കൈവിറയൽ മാത്രമല്ല. ഒരു കൈയുടെ സ്വാഭാവിക ആട്ടം കുറയുന്നു. എഴുത്ത് ചെറുതാകുന്നു. ചലനങ്ങൾ പതുക്കെയാകുന്നു. ശബ്ദം താഴ്ന്നുപോകുന്നു. നടത്തത്തിൽ മാറ്റം വരുന്നു. ഇവയെല്ലാം ശരീരം നൽകുന്ന ചെറിയ മുന്നറിയിപ്പുകളായിരിക്കാം. അതുകൊണ്ട്, “കൈ വിറയ്ക്കുന്നു = ‘പാർക്കിൻസൺസ് ‘ എന്നതും തെറ്റ്.
ചിലരിൽ ചലനം മന്ദഗതിയാകൽ (bradykinesia), പേശികളുടെ മുറുക്ക് (rigidity) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. “വിറയൽ ഇല്ല = ‘പാർക്കിൻസൺസ് ‘ ഇല്ല” എന്നതും തെറ്റ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]“കൈ വിറയ്ക്കുന്നു… “നടക്കുമ്പോൾ കാലുകൾ പതുക്കെയാകുന്നു…”

[email protected]