ഡബ്സ് മാഷിൽ താരമായി കൊച്ചു പരുമല; സാ​മൂ​ഹ്യ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ള്ള  സ്കി​റ്റു​ക​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യങ്ങ​ളി​ൽ  കീഴടക്കിയ കൊച്ചുമോന്‍റെ വിശേഷങ്ങളിലൂടെ…


ഡൊ​മ​നി​ക് ജോ​സ​ഫ്
മാ​ന്നാ​ർ: ഡ​ബ്സ് മാ​ഷി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഒ​രു ‘കൊ​ച്ചു’ കു​ടും​ബം.​പ​രു​മ​ല കൊ​ച്ചു പ​റ​മ്പി​ൽ കൊ​ച്ചു പ​രു​മ​ല കൊ​ച്ചു​മോ​നാ​ണ് ഡ​ബ്സ് മാ​ഷി​ലൂ​ടെ​യും ചെ​റി​യ സ്കി​റ്റു​ക​ളി​ലൂ​ടെ​യും ജ​ന​ഹൃ​ദ​യങ്ങ​ളി​ൽ ഇ​ടം നേ​ടി​യ​ത്.

കോ​വി​ഡ് ബോ​ധ​വ​ത്കര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഡ​ബ്സ് മാ​ഷ് ആ​രം​ഭി​ച്ച​ത്. ഇ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്തും, ആ​രോ​ഗ്യ വ​കു​പ്പും, പോ​ലീ​സും അ​വ​രു​ടെ ഫേ​സ് ബു​ക്ക് പേ​ജു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തോ​ടെ കൊ​ച്ചു പ​രു​മ​ല എ​ന്ന ക​ലാ​കാ​ര​ന്‍റെ ഈ ​രം​ഗ​ത്തെ താ​രോ​ദ​യം ആ​യി​രു​ന്നു.​

പി​ന്നീ​ട് തി​രി​ഞ്ഞു നോ​ക്കേണ്ടാ​ത്ത വി​ധ​ത്തി​ൽ ഇ​യാ​ളു​ടെ ഒ​രോ വീ​ഡി​യോ​ക​ളും യൂ​ട്യൂ​ബി​ലും ഫേ​സ് ബു​ക്ക് പേ​ജി​ലും ത​രം​ഗ​മാ​യി.​

അ​വ​ത​ര​ണ ശൈ​ലി​യി​ലെ വ്യ​ത്യ​സ്ത​ത​യും, ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വേ​ഷ​വി​ധാ​ന​ങ്ങ​ളു​മാ​ണ് ഈ ​രം​ഗ​ത്ത് കൊ​ച്ചുവി​നെ വ്യ​ത്യ​സ്ത​നാ​ക്കി​യ​ത്.​

സി​നി​മാ താ​ര​ങ്ങ​ൾ കൂ​ടാ​തെ ക​വി​ക​ൾ, സ്പോ​ർ​ട്സ് താ​ര​ങ്ങ​ൾ, പാ​സ്റ്റ​ർ​മാ​ർ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ട്ട വ​രെ അ​വ​രു​ടെ വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് പ​ല​തും വൈ​റ​ൽ ആ​യി മാ​റി​യ​ത്.​

തൂ​മ്പ, കു​ട്ടി​യും ശി​ക്ഷ​യും എ​ന്നീ കാ​ലി​ക പ്ര​സ​ക്ത​മാ​യ സ​കി​റ്റു​ക​ൾ​ക്ക് ല​ഭി​ച്ച പ്ര​തി​ക​ര​ണം വ​ലു​താ​ണ്. തൂ​മ്പ ഉ​പേ​ക്ഷി​ച്ച മ​ല​യാ​ളി​യു​ടെ ദോ​ഷ​വ​ശ​ങ്ങ​ൾ തൂ​മ്പ ത​ന്നെ പ​റ​യു​ന്ന അ​വ​ത​ര​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

​സ്കി​റ്റു​ക​ൾ എ​ഴു​തു​ന്ന​തും അ​ഭി​ന​യി​ക്കു​ന്ന​തും ഇ​തി​ന് വേ​ഷ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും എ​ഡി​റ്റ് ചെ​യ്യു​ന്ന​തും ശ​ബ്ദം ന​ൽ​കു​ന്ന​തു​മെല്ലാം ഈ ​ക​ലാ​കാ​ര​ൻ ത​ന്നെ. സ്കി​റ്റു​ക​ളി​ൽ ഭാ​ര്യ​യും മ​ക​ളും അ​ഭി​ന​യി​ക്കും.​

കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​തും ഈ ​കൊ​ച്ചു കു​ടും​ബ​ത്തി​ൽ പെ​ട്ട​വ​ർ ത​ന്നെ​യാ​ണ്. ത​മാ​ശ​യ്ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല, ഈ ​യു​വാ​വ് ഡ​ബ്സ് മാ​ഷ് ചെ​യ്യു​ന്ന​ത്.

ഡ​ബ്സ്മാ​ഷ് വ​ള​രെ സീ​രി​യ​സ് ആ​യി ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ത​ന്നെ​യാ​ണ് പ്രേക്ഷ​ക​ മ​ന​സുക​ളി​ൽ എ​ത്തി​ച്ച് അ​വ​സാ​നം ഒ​രോ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത് .

ചെ​റു​പ്പം തൊ​ട്ടു ത​ന്നെ അ​ഭി​ന​യ​ത്തി​നും മി​മി​ക്രി​യി​ലും അ​നൗ​ൺ​സ്മെ​ന്‍റുക​ളി​ലും തന്‍റേ താ​യ ക​ഴി​വ് തെ​ളി​യി​ച്ച ക​ലാ​കാ​ര​നാ​ണ് കൊ​ച്ചു പ​രു​മ​ല.

മ​ല​യാ​ള സി​നി​മ​യി​ലെ വെ​ള്ളി​ത്തി​ര​യി​ൽ മ​ല​യാ​ള​ത്തി​ലെ അ​ഭി​ന​യ ച​ക്ര​വ​ർ​ത്തി മാ​ർ ആ​ടി​ത്തി​മി​ർ​ത്ത സീ​നു​ക​ൾ അ​തേ​പ​ടി അ​തി​ന്‍റെ ഭം​ഗി ഒ​ട്ടും ചോ​രാ​തെ ത​ന്നെ യൂ​ട്യൂ​ബ് ചാ​ന​ലിൽ കൂ​ടി​യും ത​ന്‍റെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ലൂ​ടെയും ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ എ​ത്തി​ക്കു​മ്പോ​ൾ സി​നി​മാ​ അ​ഭി​ന​യ മോ​ഹ​വും ഉ​ള്ളി​ലു​ണ്ട്.

ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക പി​താ​വി​ന്‍റെ ശു​ശ്രൂ​ഷയ്​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നുവെ​ന്ന​താ​ണ് ഏ​റെ പ്ര​ത്യേ​കത. ​ വ​ർ​ഷ​ങ്ങ​ളാ​യി ത​ള​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​താ​വ് കു​ഞ്ഞു​കു​ട്ടി​യെ ശു​ശ്രൂ​ഷി​ക്കു​ക​യും ചി​കി​ത്സാ മ​രു​ന്നു​ക​ളും മ​റ്റു​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഈ ​തു​ക ചെ​ല​വാ​ക്കു​ന്നു .

ഇ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​പാ​ടി ക​ണ്ടു ചി​ല​ സ്പോ​ൺ​സ​ർ​മാ​രും വ​ന്നി​ട്ടു​ണ്ട്. കൊ​ച്ചു പ​രു​മ​ല എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ നി​ര​വ​ധി സാ​മൂ​ഹ്യ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ള്ള വീ​ഡി​യോ​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് കൂ​ടു​ത​ലാ​യി ഇ​തി​നോ​ട​കം ത​ന്നെ പ്രേ​ക്ഷ​ക​ർ ഇ​ത് ഏ​റ്റെ​ടു​ത്ത​ത്.​

ഇ​തി​നോ​ട​കം നൂ​റോ​ളം ഡ​ബ്സ്മാ​ഷു​ക​ളും 10 ഓ​ളം സ്കി​റ്റു​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പ​രു​മ​ല തി​രു​മേ​നി​യു​ടെ ചി​ല ആ​ൽ​ബ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​

ഭാ​ര്യ സോ​ണി. ​മ​ക​ൾ: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി ആ​ൻ മേ​രി എ​ന്നി​വ​ർ എ​ല്ലാ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

Related posts

Leave a Comment