വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ലെ​ത്തി​യ 15കാ​രി​യെ ക​ട​യു​ട​മ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

peedana

ആ​ല​പ്പു​ഴ: വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ലെ​ത്തി​യ 15കാ​രി​യെ ക​ട​യു​ട​മ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​രാ​രി​ക്കു​ളം തെ​ക്കു പ​ഞ്ചാ​യ​ത്ത് പൂ​ങ്കാ​വ് ലെ​വ​ൽ​ക്രോ​സി​നു സ​മീ​പ​ത്തെ കൂ​ട്ടു​കാ​ര​ൻ​സ് വ​സ്ത്ര​വ്യാ​പാ​ര ശാ​ല ഉ​ട​മ​യും കാ​ളാ​ത്ത് വെ​ളി​യി​ൽ അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ മ​ക​നു​മാ​യ ഷാ​ജി(41)​യെ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വ​സ്ത്രം വാ​ങ്ങു​ന്ന​തി​നാ​യി എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ഷാ​ജി ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​നു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ഇ​ന്ന​ലെ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നോ​ർ​ത്ത് പോ​ലീ​സ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സം​ഭ​വ​ത്തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി മാ​താ​വി​നോ​ട് വി​വ​രം പ​റ​യു​ക​യും തു​ട​ർ​ന്ന് ഇ​വ​ർ ഇ​ന്ന​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി.

Related posts